കെ​വി​ക്ക് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി
Wednesday, August 21, 2019 12:29 AM IST
എ​ട​പ്പാ​ൾ: അ​ട​യ്ക്ക വ്യാ​പാ​ര​ത്തി​ലൂ​ടെ വാ​ണി​ജ്യ​സാ​മ്രാ​ജ്യം സൃ​ഷ്ടി​ച്ച​തി​നൊ​പ്പം നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ടി​ത്ത​റ പാ​കി​യ മാ​ർ​ഗ​ദ​ർ​ശി. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ അ​നി​ഷേ​ധ്യ​സ്ഥാ​നം. പോ​ത്ത് പൂ​ട്ട് മ​ത്സ​ര​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​ൻ.
ചൊ​വ്വാ​ഴ്ച്ച രാ​ത്രി​ നിര്യാതനായ അ​യി​ല​ക്കാ​ട് കെ.​വി.​മു​ഹ​മ്മ​ദ് ഹാ​ജി എ​ന്ന കെ​വി​ക്ക് വിശേഷണങ്ങൾ ഇ​നി​യു​മേ​റേയാണ്. ക​ട​വി​ൽ വ​ള​പ്പി​ൽ ഹ​സ​ൻ​കു​ട്ടി ഹാ​ജി​യു​ടെ​യും ഇ​യ്യാ ഉ​മ്മ​യു​ടെയും പ​ത്തു മ​ക്ക​ളി​ൽ പ്ര​ഥ​മ​നാ​യി ജ​നി​ച്ച മു​ഹ​മ്മ​ദ് ഹാ​ജി, പ​ഴു​ക്ക​ട​ക്ക ശേ​ഖ​രി​ച്ച് വി​ൽ​ക്കു​ന്ന തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് ബി​സി​ന​സ് രംഗത്തിറങ്ങിയത്.
1958ൽ ​ച​ങ്ങ​രം​കു​ള​ത്ത് സ്ഥ​ലം വാ​ട​ക​ക​യ്ക്കെ​ടു​ത്ത് അ​ട​യ്ക്ക​വ്യാ​പാ​രം തു​ട​ങ്ങി​യ അ​ദ്ദേ​ഹം വൈ​കാ​തെ ആ ​ഭൂ​മി​യും കെ​ട്ടി​ട​വും വി​ല​യ്ക്കു വാ​ങ്ങി ക​ച്ച​വ​ടം മെ​ച്ച​പ്പ​ടു​ത്തി. അ​ടയ്ക്ക ​വി​പ​ണി​യു​ടെ സാ​ധ്യ​ത​ക​ൾ തേ​ടി ഇ​ന്ത്യ​യി​ലു​ട​നീ​ളം സ​ഞ്ച​രി​ച്ച കെ​വി, പ്രാ​ദേ​ശി​ക ച​ന്ത​ക​ളു​ടെ​യും മെ​ട്രോ മാ​ർ​ക്ക​റ്റു​ക​ളു​ടെ​യും മ​ർ​മ​മ​റി​ഞ്ഞു വ്യാ​പാ​ര ത​ന്ത്ര​ങ്ങ​ളി​ൽ ചു​വ​ടു​ക​ൾ വ​ച്ചു ക​ർ​മ​നി​ര​ത​നാ​യി. വീ​ടു​ക​ളി​ൽ നി​ന്നും ചെ​റു​കി​ട ക​ർ​ഷ​ക​രി​ൽ നി​ന്നും ശേ​ഖ​രി​ച്ച പ​ഴു​ത്ത അ​ട​യ്ക്ക ഉ​ണ​ക്കി​യെ​ടു​ക്കാ​നും പൊ​ളി​ച്ചെ​ടു​ക്കാ​നും ച​ങ്ങ​രം​കു​ളം, ന​ടു​വ​ട്ടം, അ​യി​ല​ക്കാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥ​ല​മൊ​രു​ക്കു​ക​യും സം​സ്കര​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. നി​ർ​ധ​ന സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ഇ​തു​വ​ഴി ജീ​വി​ത​മാ​ർ​ഗം ല​ഭ്യ​മാ​യി. രാ​പ​ക​ൽ ഭേ​ദ​മ​ന്യേ​യു​ള്ള അ​ധ്വാ​ന​ത്തി​ന് കെ.​വി.​മു​ഹ​മ്മ​ദ് ഹാ​ജി ത​ന്നെ നേ​തൃ​ത്വം ന​ൽ​കു​ക​യും അ​ടി​ക്ക​ടി പു​രോ​ഗ​തി​ നേടുക​യും ചെ​യ്തു.
മും​ബൈ, നാ​ഗ്പൂ​ർ, ഇ​ൻ​ഡോ​ർ, ബാം​ഗ്ലൂ​ർ, കൊ​ൽ​ക്ക​ത്ത, മം​ഗ​ലാ​പു​രം, ഒ​റീ​സ, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ബ്രാ​ഞ്ചു​ക​ൾ തു​റ​ന്ന ഇ​ദ്ദേ​ഹം, കേ​ര​ള​ത്തി​ൽ നി​ന്നും മു​ന്തി​യ ത​രം അ​ട​ക്ക​ക​ൾ ക​യ​റ്റു​മ​തി ചെ​യ്ത് അ​ന്ത​ർ സം​സ്ഥാ​ന വി​പ​ണി​യി​ൽ ഇ​ടം പി​ടി​ച്ചു. കെ ​വി മു​ഹ​മ്മ​ദ് ഹാ​ജി വി​ദ്യാ​ഭ്യാ​സ മേ​ഘ​ല​യി​ൽ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ അ​വി​സ്മ​ര​ണീ​യമാണ്. മു​സ്‌ലിം എ​ഡ്യു​ക്കേ​ഷ​ന​ൽ സൊ​സൈ​റ്റി​യു​ടെ പ്ര​മു​ഖ ക​ലാ​ല​യ​ങ്ങ​ൾ പ​ടു​ത്തു​യ​ർ​ത്തു​ന്ന​തി​നു വേ​ണ്ടി സാ​ന്പ​ത്തി​ക​മാ​യും സ്ഥ​ല​പ​ര​മാ​യും സം​ഭാ​വ​ന​യ​ർ​പ്പി​ച്ച ഇ​ദ്ദേ​ഹം, സാ​മു​ദാ​യി​ക ശാ​ക്തീ​ക​ര​ണ​ത്തി​ന് ഉൗ​ർ​ജം പ​ക​ർ​ന്നു.
1980ൽ ​വ​ളാ​ഞ്ചേ​രി​യി​ൽ തു​ട​ങ്ങി​യ എം​ഇ​എ​സ് കോ​ള​ജ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​മ​ധേ​യ​ത്തി​ലാ​ണ്.
നോ​ക്കെ​ത്താ ദൂ​ര​ത്തോ​ളം പ​ര​ന്നു കി​ട​ക്കു​ന്ന അ​യി​ല​ക്കാ​ട് കോ​ൾ പ​ട​വു​ക​ളി​ൽ പു​ഞ്ച​കൃ​ഷി​യു​ടെ പു​ഞ്ചി​രി വി​ള​യി​ച്ച ക​ർ​ഷ​ക പ്ര​മു​ഖ​നാ​യി​രു​ന്നു കെ​വി.
190 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള​ള തേ​രേ​റ്റു കാ​യ​ൽ കോ​ൾ​പ്പ​ട​വി​ലെ ഭൂ​രി​ഭാ​ഗ​വും ഉ​ട​മ​സ്ഥ​ത​യു​ള്ള ഇ​ദ്ദേ​ഹം മു​പ്പ​ത്തി​യ​ഞ്ച് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കോ​ൾ പ​ട​വ് സം​ഘ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​ണ്.
കാ​ള​പൂ​ട്ടു​ത്സ​വ​ത്തി​ന്‍റെ കേ​ളി​യും ആ​വേ​ശ​വും വ​യ​ലേ​ല​ക​ളി​ൽ നി​ന്ന് വാ​നോ​ള​മു​യ​ർ​ത്തി​യ സം​ഘാ​ട​ക​നാ​യി​രു​ന്നു കെ​വി. പ​തി​നാ​യി​ര​ങ്ങ​ളും ല​ക്ഷ​ങ്ങ​ളും വി​ല​മ​തി​ക്കു​ന്ന കാ​ള​ക​ളെ​യും പോ​ത്തു​ക​ളെ​യും വീ​ടി​ന​ടു​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കെ​ട്ടി​ട​ത്തി​ൽ വ​ള​ർ​ത്തിയിരുന്നു.