ദു​രി​ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ഹ​രി​ത കേ​ര​ള മി​ഷൻ അംഗങ്ങളും
Thursday, August 22, 2019 12:20 AM IST
നി​ല​ന്പൂ​ർ​: പ്ര​ള​യ ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ശു​ചീ​ക​ര​ണ​വു​മാ​യി പ​ത്ത​നം​തി​ട്ട​ക്കാ​രും. ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്നു മു​പ്പ​തം​ഗ സം​ഘ​മാ​ണ് ജി​ല്ല​യി​ൽ സേ​വ​ന​ത്തി​നെ​ത്തി​യ​ത്. കി​ണ​റു​ക​ൾ, വീ​ടു​ക​ൾ എ​ന്നി​വ ക​ഴു​കി വൃ​ത്തി​യാ​ക്കി.
നൈ​പു​ണ്യ സേ​ന അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ടു​ക​ളി​ലെ ഇ​ല​ക്ട്രി​ക്ക​ൽ, പ്ലം​ന്പി​ംഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ന്നാ​ക്കി ന​ൽ​കു​ന്നു​മു​ണ്ട്.
ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലാ​യി നാ​ലു ഹൈ​പ്ര​ഷ​ർ മോ​ട്ടോ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മ​ഗ്രി​ക​ൾ സ​ഹി​തം ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ.​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘ​മെ​ത്തി​യ​ത്. ഒ​രു ഐ​ടി​ഐ ഇ​ൻ​സ്ട്ര​ക്ട​റും അ​ഞ്ച് ട്രെ​യി​നി​ക​ളു​മു​ൾ​പ്പെ​ടു​ന്ന നൈ​പു​ണ്യ സേ​ന അം​ഗ​ങ്ങ​ളും കൂ​ടെ​യു​ണ്ട്. കി​ണ​റു​ക​ളി​ലെ വെ​ള്ളം പൂ​ർ​ണ​മാ​യി മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചു ഒ​ഴി​വാ​ക്കി​യ ശേ​ഷം വൃ​ത്തി​യാ​ക്കി ക്ലോ​റി​നേ​ഷ​നും ന​ട​ത്തി​യാ​ണ് സം​ഘം ഓ​രോ വീ​ടു​ക​ളി​ൽ നി​ന്നു മ​ട​ങ്ങു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച നി​ല​ന്പൂ​രി​ലെ​ത്തി​യ സം​ഘം കൈ​പ്പി​നി, പാ​താ​ർ, പാ​ത്ര​ക്കു​ണ്ട്, വെ​ള്ളി​മു​റ്റം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി 35 വീ​ടു​ക​ളി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി. ശ​നി​യാ​ഴ്ച വ​രെ സം​ഘം നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ സേ​വ​ന​ത്തി​നു​ണ്ടാ​കും.