ക​ട​ക​ളി​ൽ ശു​ചി​ത്വ പ​രി​ശോ​ധ​ന: പി​ഴ ചു​മ​ത്തി
Thursday, August 22, 2019 12:21 AM IST
മ​ക്ക​ര​പ്പ​റ​ന്പ്: മ​ക്ക​ര​പ​റ​ന്പ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ക​ട​ക​ളി​ൽ ശു​ചി​ത്വ പ​രി​ശോ​ധ​ന ന​ട​ത്തി. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത​തി​നും നി​യ​മാ​നു​സൃ​ത​മാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തു​മാ​യ ക​ട​ക​ൾ​ക്ക് 13700 രൂ​പ പി​ഴ​യി​ട്ടു. ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ പ​ട​രാ​ൻ സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ മൂ​ന്നു മാ​സ​ക്കാ​ല​ത്തേ​ക്കു സി​പ്പ​പ്പ്, ഐ​സ് എ​ന്നി​വ​യു​ടെ ക​ച്ച​വ​ടം നി​രോ​ധി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ആ​ർ. ഗി​രീ​ഷ്, ജ​യ​പ്ര​കാ​ശ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ഫ് ശ്രീ​കു​മാ​ർ, ഷ​മിം എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.