കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
Thursday, August 22, 2019 11:14 PM IST
ച​ങ്ങ​രം​കു​ളം:​ മൂ​ക്കു​ത​ല വാ​ര്യ​ർ​മൂ​ല കു​ന്ന​ത്ത് വ​ള​പ്പി​ൽ പ​ത്മ​നാ​ഭ​ന്‍റെ ഭാ​ര്യ ശോ​ഭ​ന(55)​യെ​ താ​മ​സ സ്ഥ​ല​ത്തെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​. ബു​ധ​നാ​ഴ്ച രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ഞ്ഞു കി​ട​ന്ന ശോ​ഭ​ന​യെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ കാ​ണാ​തായി. തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലിൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ച​ങ്ങ​രം​കു​ളം പോ​ലീ​സും പൊ​ന്നാ​നി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ച​ങ്ങ​രം​കു​ളം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു കൊ​ടു​ത്തു. മ​ക്ക​ൾ: ധ​ന്യ, ധ​നീ​ഷ്, ധ​ന​വ​ർ​ഷ, മ​രു​മ​ക്ക​ൾ: സ​തീ​ശ​ൻ, ദി​വ്യ, സു​മേ​ഷ്.