പ്ര​ള​യ​ം: പാ​ല​ങ്ങൾക്ക് 28 കോ​ടിയുടെ അറ്റകുറ്റപ്പണി
Friday, August 23, 2019 12:22 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു ത​ക​ർ​ന്ന പാ​ല​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ക്കാനും പു​ന​രു​ദ്ധി​ക​രി​ക്കാനു​മാ​യി 28 കോ​ടി വേണം. പാ​ല​ങ്ങ​ൾ ചെ​റി​യ കാ​ല​യ​ള​വി​ലേ​ക്കു ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​നു 1.75 കോ​ടി രൂ​പ​യും ദീ​ർ​ഘ കാ​ല​യ​ള​വി​ലേ​ക്ക് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും പു​ന​ർ​നി​ർ​മാ​ണ​ത്തി​നു​മാ​യി 26.25 കോ​ടി രൂ​പ​യു​മാ​ണ് ചെ​ല​വ് വ​രി​ക. പാ​ല​ങ്ങ​ളി​ൽ ത​ട​ഞ്ഞു​കി​ട​ക്കു​ന്ന മ​ര​ക്ക​ഷ്ണ​ങ്ങ​ളും മ​റ്റും നീ​ക്കി വെ​ന്‍റ് വേ ​ശ​രി​പ്പെ​ടു​ത്തു​ന്ന​തി​നു 50 ല​ക്ഷം രൂ​പ​യും ചെ​ല​വു വ​രു​മെ​ന്നു പൊ​തു​മ​രാ​ത്ത് വ​കു​പ്പ് (പാ​ല​ങ്ങ​ൾ വി​ഭാ​ഗം) എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു. നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കൈ​പ്പി​നി പാ​ലം, ക​രു​ളാ​യി​പാ​ലം, പ​ന​ങ്ക​യം പാ​ലം, ഏ​നാ​ദി പാ​ലം, ഏ​റ​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പെ​ടു​ന്ന എ​ട​വ​ണ്ണ സീ​തി​ഹാ​ജി പാ​ലം, അ​രീ​ക്കോ​ട് പാ​ലം, പെ​രും​ക​ട​വ് പാ​ലം, കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ത്തി​ലെ തി​രു​വേ​ഗ​പ്പു​റ പാ​ലം, താ​നൂ​ർ മ​ണ്ഡ​ല​ത്തി​ലെ പൂ​ര​പ്പു​ഴ പാ​ലം, പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ലെ മ​ണ്ണാ​ത്തി​ക​ട​വ് പാ​ലം, മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ കീ​രം​കു​ണ്ട് പാ​ലം, വ​ണ്ടൂ​ർ മ​ണ്ഡ​ല​ത്തി​ലെ കൊ​ട്ടോ​ല​പാ​ലം, നെ​ല്ലി​ക്കു​ത്ത് പാ​ലം എ​ന്നി​വ​യാ​ണ് മ​ല​വെ​ള്ള​പ്പാ​ച്ചി​ലും വെ​ള്ള​ക്കെ​ട്ടും കാ​ര​ണം നാ​ശം നേ​രി​ട്ട​ത്. ചാ​ലി​യാ​ർ പു​ഴ​യ്ക്ക് കു​റു​കെ ചു​ങ്ക​ത്ത​റ കൈ​പ്പി​നി റോ​ഡി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കൈ​പ്പി​നി പാ​ല​ത്തി​ന്‍റെ ഡെ​ക്ക് സ്ലാ​ബു​ക​ളും പി​യ​റു​ക​ളും മ​ല​വെ​ള്ള​പ്പാ​ച്ചി​ലിൽ പൂ​ർ​ണ​മാ​യും ഒ​ലി​ച്ചു​പോ​യി. പാ​ലം ഫൗ​ണ്ടേ​ഷ​നു സം​ഭ​വി​ച്ച കേ​ടു​പാ​ടു​ക​ൾ പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തി​നു ശേ​ഷം മാ​ത്ര​മേ വി​ല​യി​രു​ത്താ​നാ​കൂ. 3.15 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് 2011 ലാ​ണ് ഈ ​പാ​ലം പൂ​ർ​ത്തീ​ക​രി​ച്ച​ത്. 101.28 മീ​റ്റ​ർ നീ​ള​വും 7.50 വീ​തി​യും ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 1.50 വീ​തി​യു​ള്ള ന​ട​പ്പാ​ത​യും ഉ​ണ്ടാ​യി​രു​ന്നു.
എ​ട​ക്ക​ര- ക​രു​ളാ​യി റോ​ഡി​ൽ ക​രി​ന്പു​ഴ​യ്ക്ക് കു​റു​കെ​യു​ള്ള ക​രു​ളാ​യി പാ​ല​ത്തി​ൽ ഓ​ഗ​സ്റ്റ് എ​ട്ടി​നു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലും ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും മ​ണ്ണു മ​ര​ങ്ങ​ളും വ​ന്ന​ടി​ഞ്ഞു പാ​ല​ത്തി​ന്‍റെ നാ​ലു സ്പാ​നു​ക​ൾ​ക്കു സ്ഥാ​ന​ച​ല​നം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഒ​ന്പ​തു സ്പാ​നു​ക​ളാ​ണ് ആ​കെ​യു​ള്ള​ത്. ഇ​തി​ൽ നാ​ലാ​മ​ത്തെ സ്പാ​നി​ന്‍റെ ഡെ​ക്ക് 78 സെ​ന്‍റി മീ​റ്റ​റോ​ളം തെ​ന്നി​മാ​റി​യി​ട്ടു​ണ്ട്. 3.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ൽ മാ​ത്ര​മേ പാ​ല​ത്തി​ന്‍റെ കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ക്കാ​നാ​കൂ. 2000 ൽ ​നി​ർ​മി​ച്ച ക​രു​ളാ​യി പാ​ല​ത്തി​നു 193.32 മീ​റ്റ​ർ നീ​ള​വും 7.5 മീ​റ്റ​ർ വീ​തി​യു​മു​ണ്ട്.
ഏ​റ​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ത്ത​നാ​പു​രം- മൂ​ർ​ക്ക​നാ​ട് എ​ട​വ​ണ്ണ റോ​ഡി​ൽ ചാ​ലി​യാ​ർ പു​ഴ​ക്ക് കു​റു​കെ​യു​ള്ള സീ​തി​ഹാ​ജി പാ​ല​ത്തി​ൽ പ്ര​ള​യ​വും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും കാ​ര​ണം മ​ര​ങ്ങ​ളും മ​റ്റും വ​ന്ന​ടി​ച്ച് പാ​ല​ത്തി​ന്‍റെ ര​ണ്ടു സ്പാ​നു​ക​ൾ 20 സെ​ന്‍റി​മീ​റ്റ​ർ നി​ര​ങ്ങി നീ​ങ്ങി​യി​ട്ടു​ണ്ട്. കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി 1.75 കോ​ടി രൂ​പ​ ആ​വ​ശ്യ​മാ​യി വ​രും.
അ​രീ​ക്കോ​ട് പാ​ല​ത്തി​ന്‍റെ സംരക്ഷണഭിത്തി മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ വീ​ണു പോ​യി​ട്ടു​ണ്ട്. ര​ണ്ടു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ൽ മാ​ത്ര​മേ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കാ​നാ​കൂ. നി​ല​ന്പൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഏ​നാ​ദി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യി​രു​ന്ന ബീ​മി​ന്‍റെ ഷ​ട്ട​റു​ക​ളും ക​ന്പി​ക​ളും സ​പ്പോ​ർ​ട്ടു​ക​ളു​മെ​ല്ലാം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ റീ ​ഇ​ൻ​ഫോ​ർ​സ്മെ​ന്‍റ് ഷ​ട്ട​റി​ംഗ് അ​ട​ക്കം നീ​ങ്ങി​പ്പോ​യി. വ​ളാ​ഞ്ചേ​രി - പ​ട്ടാ​ന്പി റോ​ഡി​ൽ തി​രു​വേ​ഗ​പ്പു​റ പാ​ല​ത്തി​ന്‍റെ കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി 50 ല​ക്ഷം രൂ​പ ചെ​ല​വ് വ​രും. താ​നൂ​ർ നി​യോ​ജ മ​ണ്ഡ​ല​ത്തി​ൽ പൂ​ര​പ്പു​ഴ പാ​ല​ത്തി​ന്‍റെ താ​നൂ​ർ ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ വ​ല​തു വ​ശം ഇ​ടി​ഞ്ഞു റോ​ഡി​ൽ വി​ള്ള​ൽ വീ​ണു. അ​ഞ്ചു ല​ക്ഷം രൂ​പ​യോ​ളം ഇ​തി​നു ചെ​ല​വ് വ​രും. പ്ര​ള​യം മൂ​ലം ത​ക​ർ​ന്ന ജി​ല്ല​യി​ലെ ഒ​ന്പ​തു പാ​ല​ങ്ങ​ൾ അ​ടി​യ​ന്തര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ഫ​ണ്ടി​ൽ നി​ന്നു 1.35 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.