പൂ​ർ​വ​വി​ദ്യാ​ർ​ഥി, അ​ധ്യാ​പ​ക കു​ടും​ബ സം​ഗ​മം 25ന്
Friday, August 23, 2019 12:22 AM IST
മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി അ​ൻ​സാ​ർ ഇ​സ്ലാ​മി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​നു കീ​ഴി​ലെ മ​ർ​ക​സു​ൽ ഉ​ലൂം ഇം​ഗ്ലീ​ഷ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ലും​നി അ​സോ​സി​യേ​ഷ​ൻ പൂ​ർ​വ​വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക കു​ടും​ബ സം​ഗ​മം ന​ട​ത്തു​ന്നു. ഓ​ർ​മ ’19 എ​ന്ന പേ​രി​ൽ 25ന് ​രാ​വി​ലെ പ​ത്തു മു​ത​ൽ എ​ക്കാ​പ്പ​റ​ന്പ് സ്കൂ​ൾ വ​ള​പ്പി​ലാ​ണ് കു​ടും​ബ സം​ഗ​മം ന​ട​ത്തു​ക​യെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്ര​ള​യ​ത്തി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി 400 ച​തു​ര​ശ്ര അ​ടി​യു​ള്ള അ​ഞ്ചു വീ​ടു​ക​ൾ 16 ല​ക്ഷം രൂ​പ ചെ​ല​വി​ൽ സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ക്കും.
ടി.​വി ഇ​ബ്രാ​ഹിം എം​എ​ൽ​എ സംഗമം ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ബൂ​ബ​ക്ക​ർ, ബാ​വ, റാ​ബി​യ, ആ​യി​ഷ, ഫാ​ത്തി​മ എ​ന്നി​വ​രെ​യും ആ​ദ​രി​ക്കും. സെ​മി​നാ​ർ പി.​എം.​എ ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​അ​ബ്ദു​റ​ഹി​മാ​ൻ സാ​ഹി​ബ് എ​ൻ​ഡോ​വ്മെ​ന്‍റ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​വു​മു​ണ്ടാ​കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​ജ്മ​ൽ ആ​ന​ത്താ​ൻ, പ്രി​ൻ​സി​പ്പ​ൽ ഷൗ​ക്ക​ത്ത​ലി, പി.​ഇ അ​ഫ്ഫാ​ൻ അ​ലി, എം. ​മു​ഹ​മ്മ​ദ് സു​നീ​ർ, പി. ​ഷെ​ഫീ​ഖ് മോ​ൻ, കെ.​കെ മു​ഹ​മ്മ​ദ് ഫാ​സി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.