മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ക​വ​ള​പ്പാ​റ സ​ന്ദ​ർ​ശി​ക്കും
Friday, August 23, 2019 12:24 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്കും അം​ഗ​ങ്ങ​ളാ​യ ഡോ. ​കെ. മോ​ഹ​ൻ​കു​മാ​റും പി. ​മോ​ഹ​ന​ദാ​സും ഇ​ന്നു രാ​വി​ലെ 9.30ന് ​ക​വ​ള​പ്പാ​റ സ​ന്ദ​ർ​ശി​ക്കും. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തു​ന്ന ക​മ്മീ​ഷ​ൻ ക​വ​ള​പ്പാ​റ​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കും. ഉ​ച്ച​യ്ക്ക് 1.30 ന് ​പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ​രാ​തി​ക്കാ​രെ​യും കാ​ണും. പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ക​മ്മീ​ഷ​നു നേ​രി​ട്ടു ന​ൽ​കാം.


സ്വ​കാ​ര്യ ക​ണ്ട​ൽ വ​ന​ങ്ങ​ൾ
സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്നു

മ​ല​പ്പു​റം: മി​ഷ​ൻ മാ​ൻ​ഗ്രോ​വ് പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ലു​ള്ള സ്വ​കാ​ര്യ ക​ണ്ട​ൽ വ​ന​ങ്ങ​ൾ വി​ല ന​ൽ​കി ഏ​റ്റെ​ടു​ക്കു​വാ​ൻ കേ​ര​ള വ​നം,വ​ന്യ​ജീ​വി വ​കു​പ്പ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു. ക​ണ്ട​ൽ വ​ന​ങ്ങ​ൾ കൈ​വ​ശ​മു​ള്ള ഉ​ട​മ​സ്ഥ​ർ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ കൈ​വ​ശ സ്ഥ​ല​ത്തി​ന്‍റെ വി​സ്തീ​ർ​ണം, സ​ർവേ ന​ന്പ​ർ, വി​ല്ലേ​ജ് എ​ന്നീ വി​വ​ര​ങ്ങ​ൾ സ​ഹി​തം അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ, സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​വി​ഷ​ൻ, സി​വി​ൽ സ്റ്റേ​ഷ​ൻ, വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0483 2734803, 9447979154.

നെ​റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​ന്ന്

മ​ല​പ്പു​റം: ജി​ല്ലാ ജൂ​ണി​യ​ർ നെ​റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​ന്നു ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ടീ​മു​ക​ൾ രാ​വി​ലെ ഒ​ന്പ​തി​ന​കം റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നു സെ​ക്ര​ട്ട​റി ജ​ലാ​ൽ താ​പ്പി അ​റി​യി​ച്ചു.