വി​സി​യെ ഉ​പ​രോ​ധി​ച്ചു
Friday, August 23, 2019 12:24 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സ് ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ലെ വൃ​ത്തി​ഹീ​ന​മാ​യ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ്ബ​ഷീ​റി​നെ ഉ​പ​രോ​ധി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഉ​ന്ന​യി​ച്ച മു​ഴു​വ​ൻ ആ​വ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​ച്ച​താ​യി നേ​തൃ​ത്വം അ​റി​യി​ച്ചു. ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ലെ ഉ​ച്ച ഭ​ക്ഷ​ണ​ത്തി​ന്‍റെ കുടെ നൽകിയ മീ​നി​ൽ നി​ന്നും തേ​ര​ട്ടയെ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എ​സ്എ​ഫ്ഐ ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തു​ക​യും വൈ​സ് ചാ​ൻ​സ​ല​റു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് വൈ​സ് ചാ​ൻ​സ​ല​റു​മാ​യും സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളു​മാ​യും ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് വേ​ഗ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​താ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​ വി.​ആ​ർ.​അ​ജ​യ് അ​റി​യി​ച്ചു. ശ്രീ​ലേ​ഷ് , ആ​ദി​ത്യ, ബി​തു​ൽ എ​ന്നി​വ​ർ ഉ​പ​രോ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.