സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് ഒ​രാ​ൾ മ​രി​ച്ചു
Tuesday, September 10, 2019 10:07 PM IST
നി​ല​ന്പൂ​ർ: സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. എ​രു​മ​മു​ണ്ട മു​ട്ടി​യേ​ൽ സ്വ​ദേ​ശി മു​ല്ല​ക്ക​ൽ കു​ര്യാ​ക്കോ​സ് (കു​ര്യ​ൻ -52) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.45 ഓ​ടെ ചെ​ന്പ​ൻ​കൊ​ല്ലി മു​സ്ലീം പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് പ​ള്ളി​പ​റ​ന്പി​ലി​ലെ മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം.

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ന്പാ​ട് എ​ത്തി​യ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ബി​ന്ദു (എ​രു​മ​മു​ണ്ട നി​ർ​മ്മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ). മ​ക്ക​ൾ: ലി​ബി​ൻ (ചാ​ലി​യാ​ർ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ), ജോ​ബി​ഷ(​വി​ദ്യാ​ർ​ഥി​നി). സം​സ്കാ​രം ഇ​ന്നു ഉ​ച്ച​യ്ക്ക് ശേ​ഷം എ​രു​മ​മു​ണ്ട സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ.