മ​ണ​ൽ​ക​ട​ത്ത് വാ​ഹ​നം പി​ടി​കൂ​ടി
Wednesday, September 18, 2019 12:28 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ണ​ൽ​ക​ട​ത്ത് വാ​ഹ​നം പി​ടി​കൂ​ടി. കൊ​ള​ത്തൂ​ർ മൂ​ർ​ക്ക​നാ​ട് പ​ള്ളി ക​ട​വി​ൽ നി​ന്നു​മാ​ണ് അ​ന​ധി​കൃ​ത മ​ണ​ൽ​ക​ട​ത്ത് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്. പ്ര​ള​യ​ത്തി​ന് ശേ​ഷ​വും മ​ണ​ൽ​ക​ട​ത്ത് സം​ഘ​ങ്ങ​ൾ വ്യാ​പ​ക​മാ​യി മ​ണ​ൽ​ക​ട​ത്ത് ന​ട​ത്തു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ള​ത്തൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന​ധി​കൃ​ത മ​ണ​ൽ​ക​ട​ത്ത് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് എ​ത്തി​യ​ത​റി​ഞ്ഞ് മ​ണ​ൽ​ക​ട​ത്ത് സം​ഘം ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. പോ​ലീ​സ് സം​ഘ​ത്തി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷ​റ​ഫു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് ഷ​ക്കീ​ൽ, ര​ഞ്ജി​ത്ത്, സു​നി​ൽ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ക​ണ്ണൂ​രി​ന് വി​ജ​യം

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ വെ​ച്ച് ന​ട​ക്കു​ന്ന 16 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രു​ടെ എ​ക​ദി​ന ഗ്രൂ​പ്പ് എ ​അ​ന്ത​ർ ജി​ല്ലാ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ ക​ണ്ണൂ​ർ - മ​ല​പ്പു​റ​ത്തെ ആ​റു വി​ക്ക​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്കോ​ർ: മ​ല​പ്പു​റം 40 ഓ​വ​റി​ൽ 159 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. മ​ല​പ്പു​റ​ത്തി​ന്‍റെ ബാ​റ്റിം​ഗി​ൽ ന​വ​നീ​ത് കൃ​ഷ​ണ​ൻ 44 റ​ണ്‍​സെ​ടു​ത്തു. ക​ണ്ണൂ​രി​ന്‍റെ ഹ്യ​ദ​യ് ഹി​ര​ണ്‍ 10 ഓ​വ​റി​ൽ 22 റ​ണ്‍​സ് വി​ട്ട്കൊ​ടു​ത്ത് അ​ഞ്ചു വി​ക്ക​റ്റ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ക​ണ്ണൂ​ർ 45.1 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 160 എ​ന്ന വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി. ക​ണ്ണൂ​രി​ന്‍റെ വി​ശാ​ൽ 71 റ​ണ്‍​സും പാ​ർ​ഥീ​വ് ജ​യേ​ഷ് 36 റ​ണ്‍​സും നേ​ടി. മ​ല​പ്പു​റ​ത്തി​ന്‍റെ ക്യാ​പ്റ്റ​ൻ കാ​മി​ൽ അ​ബൂ​ബ​ക്ക​ർ 3.1 ഓ​വ​റി​ൽ എ്ട്ടു ​റ​ണ്‍​സ് വി​ട്ട് കൊ​ടു​ത്ത് ര​ണ്ടു വി​ക്ക​റ്റ് നേ​ടി. നാ​ളെ മ​ല​പ്പു​റം തൃ​ശൂ​രി​നെ നേ​രി​ടും.