കൈ​പ്പി​നി​യി​ൽ പു​തി​യ പാ​ല​ത്തി​നു​ള്ള പരിശോധന തു​ട​ങ്ങി
Wednesday, September 18, 2019 12:29 AM IST
എ​ട​ക്ക​ര: കൈ​പ്പി​നി​യി​ൽ പു​തി​യ പാ​ലം നി​ർ​മി​ക്കാൻ പരിശോധന തു​ട​ങ്ങി. ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നു​ള്ള ടെ​ൻഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. 5.5 ല​ക്ഷ​ത്തി​നാ​ണ് ടെ​ൻ​ഡ​ർ. പു​തി​യ പാ​ല​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തോ​ടൊ​പ്പം ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നു ശേ​ഷം പു​തി​യ പാ​ലം എ​ത്ര ഉ​യ​ര​ത്തി​ൽ വേ​ണ​മെ​ന്ന​തും പ​രി​ശോ​ധി​ക്കും.
നി​ല​വി​ൽ പാ​ല​ത്തി​ന്‍റെ സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​യി​ൽ വ​രെ ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ളം ഉ​യ​ർ​ന്നി​രു​ന്നു. അ​തി​നാ​ൽ വെ​ള്ളം ഏ​ത് അ​ള​വി​ൽ ഉ​യ​രു​ന്നു​വോ അ​തി​നേ​ക്കാ​ൾ ഒ​രു മീ​റ്റ​റെ​ങ്കി​ലും ഉ​യ​ര​ത്തി​ലാ​കും പു​തി​യ പാ​ല​ത്തി​ന്‍റെ സാ​ധ്യ​ത ക​ണ്ടെ​ത്തു​ക.
പ​ഠ​നം പൂ​ർ​ത്തി​യാ​യ ശേ​ഷം മാ​ത്ര​മേ ഈ ​കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം തീ​ർ​ച്ച​യു​ണ്ടാ​വു. അ​ങ്ങ​നെ​യെ​ങ്കി​ൽ പാ​ല​ത്തി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​ന് കൂ​ടു​ത​ൽ സ്ഥ​ലം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രും. പാ​ല​ത്തി​ന്‍റെ ഉ​യ​രം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് സ​മീ​പ​റോ​ഡി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​നും കൂ​ടു​ത​ൽ സ്ഥ​ലം ക​ണ്ടെ​ത്തേ​ണ്ടി​വ​രും. സ​മീ​പ​ത്തെ സ്ഥ​ല​മു​ട​മ​ക​ൾ ഇ​തി​നാ​യി സ്ഥ​ലം വി​ട്ടു​ന​ൽ​കേ​ണ്ട​താ​യു​ണ്ട്. ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യ എ​സ്റ്റീം ഡ​വ​ല​പ്പേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള്ള​വ​ർ ചൊ​വ്വാ​ഴ്ച കൈ​പ്പി​നി​യി​ലെ​ത്തി സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.