ച​ങ്ങ​രം​കു​ള​ം ടൗ​ണിൽ മാ​ലി​ന്യ​ക്കൂന്പാ​രം
Thursday, September 19, 2019 12:13 AM IST
ച​ങ്ങ​രം​കു​ളം: മാ​ലി​ന്യം കു​മി​ഞ്ഞു കൂ​ടി ച​ങ്ങ​രം​കു​ളം ടൗ​ണ്‍ ചീ​ഞ്ഞു​നാ​റു​ന്നു. ആ​ലം​കോ​ട്, ന​ന്നം​മു​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ജി​ല്ല​യി​ലെ പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു സം​വി​ധാ​ന​മി​ല്ലാ​ത്ത​തു കാ​ര​ണം ചീ​ഞ്ഞു​നാ​റു​ന്ന​ത്. ഇ​തി​നു പു​റ​മെ ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ ദി​നം​പ്ര​തി​യെ​ത്തു​ന്ന ടൗ​ണി​ൽ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​മി​ല്ലാ​ത്ത​തു ദു​രി​തം ഇ​ര​ട്ടി​പ്പി​ക്കു​ന്നു. പ​ല ത​വ​ണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യാ​യി​ട്ടി​ല്ല.

ടൗ​ണി​ലെ ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളെ​ല്ലാം മാ​ലി​ന്യ​ങ്ങ​ളു​ടെ കൂ​ന്പാ​ര​മാ​ണ്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും തെ​രു​വോ​ര​വാ​സി​ക​ളും മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തു​ന്ന​തും ടൗ​ണി​ലെ ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലാ​ണ്. ഇ​തു​മൂ​ലം ടൗ​ണി​ലെ യാ​ത്ര​ക്കാ​ർ മൂ​ക്കു​പൊ​ത്തി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. ആ​ലം​കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ശൗ​ചാ​ല​യം തു​റ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഇ​തു​വ​രെ​യും ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല.

ആ​ലം​കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടു വ​ർ​ഷം മു​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത ബ​സ്ബേ കം ​ഷോ​പ്പി​ംഗ് കോം​പ്ല​ക്സി​ൽ തു​ട​ങ്ങി​യ ശൗ​ചാ​ല​യ​ങ്ങ​ളാ​ക​ട്ടെ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ​യും ക​ഞ്ചാ​വ് മ​ദ്യ​മാ​ഫി​യ​ക​ളു​ടെ​യും സ​ങ്കേ​ത​മാ​ണ്. ച​ങ്ങ​രം​കു​ള​ത്തെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക​യും യാ​ത്ര​ക്കാ​രു​ടെ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.