ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ: ക്രി​സ്ത്യ​ൻ സം​ഘ​ട​ന​ക​ളു​മായി ച​ർ​ച്ച ന​ട​ത്തി
Friday, September 20, 2019 12:41 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ മ​ല​പ്പു​റം ജി​ല്ല​യി​ലെ ക്രി​സ്ത്യ​ൻ സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. ക്രൈ​സ്ത​വ​രു​ടെ ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ൾ, വി​വി​ധ ക്രി​സ്തീ​യ വി​ഭാ​ഗ​ങ്ങ​ൾ നേ​രി​ടു​ന്ന സെ​മി​ത്തേ​രി​ക്കാ​യു​ള്ള സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ, ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ തി​ങ്ങിപ്പാ​ർ​ക്കു​ന്ന മേ​ഖ​ല​ക​ളി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം, ന്യൂ​ന​പ​ക്ഷ​വി​ദ്യാ​ഭ്യാ​സ ട്രെ​യി​നിം​ഗ് സെ​ന്‍റ​റു​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ക​മ്മീ​ഷ​ൻ മു​ൻ​പാ​കെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്.
മ​രു​ത സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ സെ​മി​ത്തേ​രി പ്ര​ശ്ന​ത്തി​ൽ ക​മ്മീ​ഷ​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ചി​ത​മാ​യി തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​മെ​ന്നും ഉ​റ​പ്പു ല​ഭി​ച്ചു. മ​രു​ത സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ സെ​മി​ത്തേ​രി പ്ര​ശ്ന​ത്തി​ൽ പ്ര​ത്യേ​ക​സി​റ്റിം​ഗ് ചേ​രു​മെ​ന്നും ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.
മ​ല​പ്പു​റം ഗ​സ്റ്റ് ഹൗ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ജി​ല്ല​യി​ലെ വി​വി​ധ ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​സ​മു​ദാ​യ സം​ഘ​ട​ന​ക​ളി​ലെ നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ​ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ നി​ല​ന്പൂ​രി​ൽ സ്ഥാ​പി​ക്ക​ണം, വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും കാ​ർ​ഷി​ക​മേ​ഖ​ല​യി​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം, ജോ​ലി​സം​വ​ര​ണം ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ജ​ന​സം​ഖ്യ​ആ​നു​പാ​തി​ക​മാ​യി ല​ഭി​ക്കേ​ണ്ട ആ​നൂ​കൂ​ല്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ണം എ​ന്നീ​ ആ​വ​ശ്യ​ങ്ങളും പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച​യി​ൽ ഉന്നയിച്ചു. ജി​ല്ല​യി​ൽ വി​വി​ധ ക്രി​സ്തീ​യ സ​ഭ​ക​ൾ​ക്ക് സെ​മി​ത്തേ​രി സ്ഥാ​പി​ക്കു​ന്ന​തി​നു സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രാ​തി രൂ​പ​ത്തി​ൽ ക​ള​ക്ട​ർ, ജി​ല്ലാ പോ​ലീ​സ് ഭ​ര​ണ​കൂ​ടം എ​ന്നി​വ​ർ​ക്ക് ന​ൽ​കാ​നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. പി​എ​സ്‌സി സം​വ​ര​ണ നി​യ​മ​ന​ങ്ങ​ളി​ൽ ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ന്യൂ​ന​പ​ക്ഷ​ക​മ്മീ​ഷ​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ച​ർ​ച്ച​യാ​യ​ത്. ന്യൂ​ന​പ​ക്ഷ സ്കൂ​ളു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ എം​പി, എം​എ​ൽ​എ ഫ​ണ്ടു​ക​ളും ല​ഭി​ക്കു​ന്നി​ല്ലെ​ന്നും പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. സ്കൂ​ളു​ക​ൾ​ക്ക് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ കാ​ര്യ​ക്ഷ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കാ​ൻ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. ലം​ഘി​ക്ക​പ്പെ​ടു​ന്ന ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് കൂ​ടു​ത​ലും യോ​ഗ​ത്തി​ൽ പ്ര​തി​നി​ധി​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ത്. വി​വി​ധ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ള​ക്ട​ർ, വ​കു​പ്പ് മേ​ധാ​വി​ക​ൾ, മു​ഖ്യ​മ​ന്ത്രി എ​ന്നി​വ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കേ​ണ്ട​തെ​ന്നു ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു. പ​രാ​തി​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​കാ​ത്ത പ​ക്ഷം സ​മ​ർ​പ്പി​ച്ച പ​രാ​തി​ക​ളുമായി വീ​ണ്ടും ക​മ്മീ​ഷ​നെ സ​മീ​പി​ക്കാം. ഇ​തി​നാ​യി ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​മെ​ന്നും പ്ര​തി​നി​ധി​ക​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​പ്പ​റ്റി ബോ​ധ​വ​ത്ക​ര​ണം ന​ൽ​കാ​നാ​യി ന​വം​ബ​റി​ൽ ജി​ല്ല​യി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.
ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​കെ.​ഹ​നീ​ഫ, മെ​ന്പ​ർ​മാ​രാ​യ ബി​ന്ദു എം.​തോ​മ​സ്, മു​ഹ​മ്മ​ദ് ഫൈ​സ​ൽ, മെ​ന്പ​ർ സെ​ക്ര​ട്ട​റി ഹ​രീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് സി​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തു മു​ത​ൽ 12.30 വ​രെ​യാ​ണ് മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് ഗ​സ്റ്റ് ഹൗ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ച​ർ​ച്ച ന​ട​ത്തി​യ​ത്. സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും ക​മ്മീ​ഷ​ൻ പ്രാ​ഥ​മി​ക ച​ർ​ച്ച ന​ട​ത്തി​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ല​പ്പു​റ​ത്ത് ച​ർ​ച്ച ന​ട​ത്തി​യ​ത്.