ജെം​സ് കോ​ള​ജ് ലേ​ഡീ​സ് ഹോ​സ്റ്റ​ൽ ഉ​ദ്ഘാ​ട​നം നാ​ളെ
Friday, September 20, 2019 12:42 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: രാ​മ​പു​രം ജെം​സ് കോ​ള​ജ് 3.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ഉച്ചകഴിഞ്ഞ് മൂ​ന്നിന് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി നി​ർ​വ​ഹി​ക്കും. ചെ​യ​ർ​മാ​ൻ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ. അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണം നടത്തും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ദ എ​ലി​ക്കോ​ട്ടി​ൽ, പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ജ​യ​റാം, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി സി​ന്‍ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ റ​ഷീ​ദ് അ​ഹ​മ്മ​ദ്, എം.​എം.​നാ​രാ​യ​ണ​ൻ, എ​ൻ​സി​ഡി​സി റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ കെ.​സ​തീ​ഷ്, സ​ഹ​ക​ര​ണ സം​ഘം ജി​ല്ലാ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ടി.​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് , അ​സി​സ്റ്റ​ൻ​റ് ര​ജി​സ്ട്രാ​ർ ഗോ​വി​ന്ദ​ൻ കു​ട്ടി, ബി.​ജി.​ഉ​ണ്ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ജെം​സ് കോ​ള​ജി​ന്‍റെ കോ​ന്പൗ​ണ്ടി​ൽ ത​ന്നെ 200 ഓ​ളം വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് താ​മ​സി​ക്കു​ന്ന​തി​നു​ള്ള അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യാ​ണ് മൂ​ന്ന് നി​ല ഹോ​സ്റ്റ​ൽ കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.
വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ജെം​സ് വൈ​സ് ചെ​യ​ർ​മാ​ൻ വാ​സു​ദേ​വ​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ.​പി.​സാ​ദി​ഖ​ലി, പി.​ടി.​ഹം​സ, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ കെ.​മു​ഹ​മ്മ​ദ് ന​വാ​സ്, സെ​ക്ര​ട്ട​റി കെ.​ഗോ​പി​നാ​ഥ​ൻ, കെ.​ബി.​വി​ബി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.