ര​ക്ഷി​താ​ക്ക​ൾ​ക്കു ഐടി പ​രി​ശീ​ല​നം
Sunday, September 22, 2019 1:05 AM IST
മ​ല​പ്പു​റം: വി​വ​ര വി​നി​മ​യ സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കു പ​രി​ശീ​ല​ന​ം നൽകുന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഐടി പ​ഠ​ന​ത്തി​ൽ സ​ഹാ​യ​വും കം​പ്യൂ​ട്ട​റി​ലും മൊ​ബൈ​ൽ ഫോ​ണി​ലും തെറ്റാ​യ മാ​ർ​ഗ​ത്തി​ലെ സ​ഞ്ചാ​രം ത​ട​യു​ന്ന​തി​നു​മു​ദേ​ശി​ച്ചാ​ണ് ര​ക്ഷി​താ​ക്ക​ൾ​ക്കു പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. പൊ​ൻ​മ​ള പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, പ​തി​നാ​ല് വാ​ർ​ഡു​ക​ളു​ൾ​ക്കൊ​ള്ളു​ന്ന ചാ​പ്പ​ന​ങ്ങാ​ടി പ്ര​ദേ​ശ​ത്തെ 30നും 50​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ര​ക്ഷി​താ​ക്ക​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ മു​റ്റു​പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ക്ഷി​താ​ക്ക​ൾ​ക്കും പ​രി​ശീ​ല​നം ന​ൽ​കും. ചാ​പ്പ​ന​ങ്ങാ​ടി പി​എം​എ​സ്എ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി, പ​രി​ശീ​ല​ന​ത്തി​ന് താ​ത്പ​ര്യ​മു​ള്ള ര​ക്ഷി​താ​ക്ക​ളെ ക​ണ്ടെ​ത്തും. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ​ജ്ജീ​ക​രി​ക്കു​ന്ന കം​പ്യൂ​ട്ട​ർ ലാ​ബി​ൽ വ​ച്ച് ദ​ശ​ദി​ന പ​രി​ശീ​ല​ന​മാ​ണ് ര​ക്ഷി​താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. കോ​ട്ട​യ്ക്ക​ലി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി പ്ര​മോ​ഷ​ൻ സെ​ന്‍റ​റാ​ണ് പ​രി​ശീ​ല​നത്തിന് ആ​വ​ശ്യ​മാ​യ സ​ങ്കേ​തി​ക സ​ഹാ​യ​ം നൽകുന്ന​ത്.

ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​ര​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ലോ​ഗോ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മൊ​യ്തീ​ൻ, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​പി. മു​ഹ​മ്മ​ദി​ന് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​ര​സ​മി​തി ചെ​യ​ർ​മാ​ൻ മു​സ്ത​ഫ വ​ള്ളു​ക്കു​ന്ന​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​പി. ഖ​ദീ​ജ സ​ലീം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബു​ഷ്റ സ​ലീം ക​ട​ക്കാ​ട​ൻ, മ​ണി പൊ​ൻ​മ​ള, മു​ൻ​അം​ഗം സ​ലീം ചാ​പ്പ​ന​ങ്ങാ​ടി, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി പ്ര​മോ​ഷ​ൻ സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ ന​സീ​ർ മേ​ലേ​തി​ൽ, ബി​എം​എം​യു​പി സ്കൂ​ൾ മാ​നേ​ജ​ർ അ​വ​റു​പ്പ​ഹാ​ജി, പ​ഞ്ചാ​യ​ത്ത് യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ നു​സ്ര ഷ​രീ​ഫ് തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.