അ​പ​ക​ടമൊഴി​യാ​തെ വ​ട്ട​പ്പാ​റ വളവ്
Tuesday, October 15, 2019 12:28 AM IST
വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത​യി​ലെ വ​ളാ​ഞ്ചേ​രി വ​ട്ട​പ്പാ​റ വ​ള​വി​ൽ വീ​ണ്ടും ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യുണ്ടായ അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മാ​രി​യ​പ്പ​ൻ (40) നു ​പ​രി​ക്കേറ്റു. ഇയാളെ വ​ളാ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് കൊ​ല്ലം പാ​രി​പ്പ​ള്ളി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി പു​ല​ർ​ച്ചെ 4.15 ഓ​ടെ​യാ​ണ് പ്ര​ധാ​ന വ​ള​വി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഗ്യാ​സ് ചോ​ർ​ച്ച ഇ​ല്ലാ​ത്ത​ത് ആ​ശ്വാ​സ​മാ​യി. വ​ളാ​ഞ്ചേ​രി പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​മ​നോ​ഹ​ര​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ.​ര​ഞ്ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘ​വും തി​രൂ​രി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ചേ​ളാ​രി ഐ​ഒ​സി പ്ലാ​ന്‍റി​ൽ നി​ന്നും വി​ദ​ഗ്ധ​ർ അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു വി​ട്ടു. ഉച്ച കഴിഞ്ഞ് ഒന്നോടെ​യാ​ണ് ടാ​ങ്ക​ർ മാ​റ്റി​ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി പു​നഃ​സ്ഥാ​പി​ച്ച​ത്.

മൂ​ന്നാ​ഴ്ച്ച​യ്ക്കി​ടെ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് വ​ട്ട​പ്പാ​റ വ​ള​വി​ൽ ലോ​റി അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത്. ര​ണ്ടു മാ​സ​ത്തി​നി​ടെ മ​റി​ഞ്ഞ നാ​ലു ലോ​റി​ക​ളി​ൽ മൂ​ന്നും പാ​ച​ക​വാ​ത​ക ടാ​ങ്ക​ർ ആ​ണ്. ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് ചോ​ർ​ച്ച ഉ​ണ്ടാ​യ​ത്. ഇത് സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞു. രാ​ത്രി​യും പു​ല​ർ​ച്ചെ​യു​മാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ളും. ഇ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തേ​യും ബാ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ മാ​സം 21നും ​ഈ മാ​സം ര​ണ്ടി​നും ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞിയി​രു​ന്നു. ര​ണ്ട് അ​പ​ക​ട​ത്തി​ലും വാ​ത​ക ചോ​ർ​ച്ച​യും ആ​ള​പ​ക​ട​വുമുണ്ടായില്ല. ഈ ​മാ​സം ഒ​ന്പ​തി​നും വ​ട്ട​പ്പാ​റ വ​ള​വി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി മ​റി​ഞ്ഞിരു​ന്നു. ഡെ​ൽ​ഹി​യി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. വ​ട്ട​പ്പാ​റ വ​ള​വി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം സ്പി​രി​റ്റ് ലോ​റി മ​റി​ഞ്ഞ് വ​ൻ അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു.പ്ര​ദേ​ശ​ത്തെക്കുറി​ച്ച് വ​ലി​യ പ​രി​ച​യ​മി​ല്ലാ​ത്ത​വ​രാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. വ​ട്ട​പ്പാ​റ വ​ള​വി​ൽ അ​പ​ക​ട​മ​ര​ണ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്. കാ​ബി​ൻ - ചേ​സി​സ് ക​ണ​ക്ഷ​ൻ ഉ​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രി​ക്കു​ന്ന​ത്. വ​ള​വി​ന് തൊ​ട്ടു​മു​ൻ​പ് വ​രെ ര​ണ്ടി​ട​ത്ത് ഹ​ന്പു​ക​ളു​ണ്ട്.

അ​ടു​ത്താ​യി എ​ട്ട് ഹ​ന്പു​ക​ളും. ഇവയുടെ ഉ​യ​രം അ​ല്പം കൂ​ടു​ത​ലാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ല​യി​രു​ത്തു​ന്നു. ഇ​തും ടാ​ങ്ക​ർ, ക​ണ്ടെ​യ്ന​ർ ലോ​റി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തെ ബാ​ധി​ക്കു​ന്നു. റോ​ഡി​ന്‍റെ ഘ​ട​ന ത​ന്നെ​യാ​ണ് അ​പ​ക​ട​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. അ​തോ​ടൊ​പ്പം ഡ്രൈ​വ​ർ​മാ​രു​ടെ അ​പ​രി​ചി​ത​ത്വവും. ഇ​റ​ക്കം ഇ​റ​ങ്ങി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ന്ധ​നം ല​ാഭി​ക്കാ​ൻ ഡ്രൈ​വ​ർ​മാ​ർ ഗി​യ​ർ ന്യൂ​ട്ര​ൽ ആ​ക്കും. ഇ​തു​കാ​ര​ണം വാ​ഹ​നം പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യി​ല്ല. അ​പ​ക​ട​മൊ​ഴി​വാ​ക്കാ​നു​ള്ള മാ​ർ​ഗ​മാ​യി വിലയിരുത്തുന്ന ക​ഞ്ഞി​പ്പു​ര - മൂ​ടാ​ൽ ബൈ​പാസ് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ലാ​ണ്. സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ഇ​നി​യും തീ​ർ​ന്നി​ട്ടി​ല്ല. ഇ​പ്പോ​ഴു​ള്ള റോ​ഡാക​ട്ടെ ത​ക​ർ​ന്ന നി​ല​യി​ലും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബൈ​പാ​സ് നി​ർ​മാ​ണം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കണമെന്നാണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

വ​ള​വി​നു മു​ൻ​പ് ഇ​രു ദി​ശ​ക​ളി​ലും കൂ​ടു​ത​ൽ സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക, ഉ​യ​രം കൂ​ടു​ത​ലു​ള്ള ഹ​ന്പു​ക​ളു​ടെ ഉ​യ​രം കു​റ​യ്ക്കു​ക, ഡ്രൈ​വ​ർ​മാ​ർ​ക്ക് നേ​രി​ട്ട് നി​ർ​ദേ​ശ​ങ്ങ​ളും മു​ന്ന​റി​യി​പ്പും ന​ൽ​കാ​ൻ സം​വി​ധാ​നം ഒ​രു​ക്കു​ക തു​ട​ങ്ങി​യ അ​ടി​യ​ന്തര​മാ​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ന്ന​യി​ച്ച​ത്. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​പ്പോ​ൾ അ​പ​ക​ട​മൊ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം രം​ഗ​ത്തെ​ത്തി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ. ടാ​ങ്ക​ർ ലോ​റി മ​റി​യു​ന്ന​ത് തു​ട​ർ​ക്ക​ഥ​യാ​കു​ന്ന​തി​നാ​ൽ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്. ബൈ​ക്ക് യാ​ത്രി​ക​രും പ​ല​പ്പോ​ഴും ഈ ​അ​ശാ​സ്ത്രീ​യ റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഇ​ര​ക​ളാ​വു​ന്നു​ണ്ട്. അ​പ​ക​ടം പ​തി​ഞ്ഞി​രി​ക്കു​ന്ന വ​ള​വി​ൽ തെ​രു​വ് വി​ള​ക്കു​ക​ളി​ല്ലാ​ത്ത​ത് കാ​ര്യ​ങ്ങ​ൾ വ​ഷ​ളാ​ക്കു​ക​യാ​ണ്. ഇ​ക്കൊ​ല്ലം വ​ള​വി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​രു​ടെ ജീ​വ​നാ​ണ് പൊ​ലി​ഞ്ഞ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ര​ണ്ടുഅ​പ​ക​ട​ങ്ങ​ളി​ലാ​യി അ​ഞ്ചുപേ​ർ മ​രി​ച്ചു.

ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്കണം:
മു​സ്ലിം ലീ​ഗിന്‍റെ
രാ​പക​ൽ സ​മ​രം ഇ​ന്ന്

വ​ളാ​ഞ്ചേ​രി: ക​ഞ്ഞി​പ്പു​ര മൂ​ടാ​ൽ ബൈ​പാ​സ് ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക എ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് വ​ളാ​ഞ്ചേ​രി മു​നി​സി​പ്പ​ൽ മു​സ്ലിം ലീ​ഗ് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ പാ​ത വ​ട്ട​പ്പാ​റ​യി​ൽ 24 മ​ണി​ക്കൂ​ർ രാ​പക​ൽ സ​മ​രം ന​ട​ത്തും.​ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ മൂ​ന്ന് പാ​ച​ക വാ​ത​ക ടാ​ങ്ക​റും ഒ​രു ക​ണ്ട​യ്ന​ർ ലോ​റി​യു​മ​ട​ക്കം നാ​ലു വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ് വ​ട്ട​പ്പാ​റ​യി​ലു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ബൈ​പാ​സ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ചെ​ങ്കി​ലും തു​ട​ർ​ന്ന് വ​ന്ന ഇ​ട​ത് സ​ർ​ക്കാ​ർ ഫ​ണ്ട​നു​വ​ദി​ച്ചില്ല. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​ട്ട​പ്പാ​റ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫീ​സി​ന് സ​മീ​പം ന​ട​ക്കു​ന്ന രാ​പക​ൽ സ​മ​രം രാ​വി​ലെ 10ന് ​മു​സ്ലിം ലീ​ഗ് കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്.​അ​ബൂ യൂ​സ​ഫ് ഗു​രു​ക്ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

എം​എ​ൽ​എ​മാ​രാ​യ കെ.​കെ.​ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, സി.​മ​മ്മു​ട്ടി, കു​റ്റി​പ്പു​റം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ത​വ​നാ​ട് മു​ഹ​മ്മ​ദ് കു​ട്ടി, വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സി.​കെ.​റു​ഫീ​ന എന്നിവർ പ്രസംഗിക്കും. മു​സ്ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം.​ഗ​ഫൂ​ർ സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തും .