ദു​ര​ന്ത​നി​വാ​ര​ണ മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​ പ്ര​വ​ർ​ത്ത​ക​ർ പോ​ത്തു​ക​ല്ലി​ലെത്തെി
Tuesday, October 15, 2019 12:28 AM IST
എ​ട​ക്ക​ര: ദു​ര​ന്ത​ബാധിതർ​ക്ക് മ​ന​ക്ക​രു​ത്തി​ന്‍റെ മ​രു​ന്നു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ക​ർ പോ​ത്തു​ക​ല്ലി​ലെത്തെി. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് നാൽപതംഗ സം​ഘമെത്തിയ​ത്. മൂ​ന്ന് ദി​വ​സം പോ​ത്തു​ക​ല്ലി​ൽ ക്യാ​ന്പ് ചെ​യ്യു​ന്ന സം​ഘം ഭൂ​ദാ​നം, പാ​താ​ർ, അ​ന്പി​ട്ടാം​പൊ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രവർത്തിക്കും. ബസ് സ്റ്റാ​ൻ​ഡി​ൽ ആ​രം​ഭി​ച്ച ബോധവത്കരണ എ​ക്സി​ബി​ഷ​ൻ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ക​രു​ണാ​ക​ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​അ​ബ്ദു​ൽ റ​സാ​ഖ്, ഡോ.​ജോ​സ് മാ​ത്യു, ഡോ.​ഷ​ഫീ​ദ്, ഡോ.​അ​നീ​ഷ് തുടങ്ങിയവ​ർ നേ​തൃ​ത്വം ന​ൽ​കി.