അ​മ​ച്വ​ർ നാ​ട​ക മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ം
Wednesday, October 16, 2019 12:25 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് യൂ​ത്ത് തി​യേ​റ്റ​ർ ഫെ​സ്റ്റി​വ​ൽ ഓ​ഫ് കേ​ര​ള എ​ന്ന പേ​രി​ൽ ജി​ല്ലാ-​സം​സ്ഥാ​ന​ത​ല​ങ്ങ​ളി​ൽ അ​മ​ച്വ​ർ നാ​ട​ക മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക്ല​ബു​ക​ൾ ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ, ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്രം, മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, കി​ഴ​ക്കേ​ത്ത​ല പി.​ഒ, മ​ല​പ്പു​റം എ​ന്ന വി​ലാ​സ​ത്തി​ൽ 30 ന​കം അ​പേ​ക്ഷ ന​ൽ​ക​ണം. അ​പേ​ക്ഷ​യും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും www .skywb.kerala.gov.in ൽ ​നി​ന്നു ല​ഭി​ക്കും.
ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 25000 രൂ​പ ഗ്രാ​ന്‍റും സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​വും ല​ഭി​ക്കും. ര​ണ്ടാം സ്ഥാ​നം ല​ഭി​ക്കു​ന്ന സം​ഘ​ത്തി​ന് 10000 രൂ​പ​യും മൂ​ന്നാം സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്കു 5000 രൂ​പ​യും ഗ്രാ​ന്‍റാ​യി ല​ഭി​ക്കും. സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 100000, 75000, 50000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും ല​ഭി​ക്കും.