രേ​ഖ​ക​ളി​ൽ കൃ​ത്രി​മം: ക​ച്ച​വ​ട​ക്കാ​രി​ൽനി​ന്ന് പി​ഴ​യും നി​കു​തി​യു​ം ഇൗ​ടാ​ക്കി
Thursday, October 17, 2019 11:53 PM IST
എ​ട​ക്ക​ര: രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച് ഗ്രാ​നൈ​റ്റു​മാ​യി വ​ന്ന ലോ​റി​യി​ൽ നി​ന്ന് 1,37,808ല ​രൂ​പ നി​കു​തി​യും പി​ഴ​യും ഈ​ടാ​ക്കി. മാ​സ​ങ്ങ​ളോ​ളം സ​ർ​ക്കാ​രി​ലേ​ക്ക് നി​കു​തി അ​ട​യ്ക്കാ​തെ​യും റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​തെ​യും ച​ര​ക്ക് നീ​ക്കം ന​ട​ത്തി​യ ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്നും 5,50,000ല​രൂ​പ നി​കു​തി ഇ​ന​ത്തി​ലും ഈ​ടാ​ക്കി. അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യാ​യ കെഎ​ൻ​ജി റോ​ഡി​ലും നാ​ടു​കാ​ണി ചു​ര​ത്തി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​കു​തി വെ​ട്ടി​പ്പ് സം​ഘം പി​ടി​യി​ലാ​യ​ത്.

ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പ് നി​ല​ന്പൂ​ർ മൊ​ബൈ​ൽ സ്ക്വാ​ഡ് ആ​ണ് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കി​യ​ത്. ഇ​ന്‍റ​ലി​ജ​ൻ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഫി​റോ​സ് കാ​ട്ടി​ൽ, അ​സി.​ക​മ്മീ​ഷ​ണ​ർ മു​ഹ​മ്മ​ദ് സ​ലീം എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ഇ​ൻ​റ​ലി​ജ​ൻ​സ് ഓ​ഫീ​സ​ർ സി.​ബ്രി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് നി​കു​തി വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. അ​സി.​ടാ​ക്സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​എ.​ബാ​സിം, സി.​പി.​സു​ബൈ​ർ, സി ​ഉ​മ​ർ ഫാ​റൂ​ഖ്, പി.​എ​ച്ച്.​ഷി​ഹാ​ബു​ദ്ദീ​ൻ, ഡ്രൈ​വ​ർ​മാ​രാ​യ സു​ഭാ​ഷ് ബോ​സ്, യ​ഹ്യ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.