മ​ങ്ക​ട​യി​ൽ റോ​ഡു ന​വീ​ക​ര​ണ​ത്തി​നു 1.30 കോ​ടി​യു​ടെ അനു​മ​തി
Thursday, October 17, 2019 11:55 PM IST
മ​ങ്ക​ട: മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ പി​ഡ​ബ്ല്യൂ​ഡി റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നു 1.30 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. വെ​ള്ളി​ല കാ​ച്ചി​നി​ക്കാ​ട് റോ​ഡി​ൽ പെ​രി​ന്താ​റ്റി​രി​യി​ൽ ഡ്രൈ​നേ​ജ് നി​ർ​മി​ക്കു​ന്ന​തി​നു പ​ത്തു ല​ക്ഷം, കൊ​ള​ത്തൂ​ർ മ​ല​പ്പു​റം റോ​ഡി​ൽ ക​ൾ​വ​ർ​ട്ട്, ഡ്രൈ​നേ​ജ് എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​നു 15 ല​ക്ഷം, അ​ങ്ങാ​ടി​പ്പു​റം പ​രി​യാ​പു​രം റോ​ഡി​ൽ ഡ്രൈ​നേ​ജ് നി​ർ​മി​ക്കു​ന്ന​തി​ന് എ​ട്ടു ല​ക്ഷം, അ​ങ്ങാ​ടി​പ്പു​റം വ​ളാ​ഞ്ചേ​രി റോ​ഡി​ൽ ക​ൾ​വ​ർ​ട്ട് ഡ്രൈ​നേ​ജ് നി​ർ​മി​ക്കു​ന്ന​തി​നു 15 ല​ക്ഷം, വെ​ള്ളി​ല കാ​ച്ചി​നി​ക്കാ​ട് റോ​ഡി​ൽ റോ​ഡ് സൈ​ഡ് കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​നു എ​ട്ടു ല​ക്ഷം, മ​ങ്ക​ട മ​ക്ക​ര​പ്പ​റ​ന്പ് റോ​ഡി​ൽ റോ​ഡ് സൈ​ഡ് കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​നു പ​ത്തു ല​ക്ഷം, മ​ങ്ക​ട കൂ​ട്ടി​ൽ പ​ട്ടി​ക്കാ​ട് റോ​ഡി​ൽ വ​ല​ന്പൂ​ർ റോ​ഡി​ൽ ഡ്രൈ​നേ​ജ് നി​ർ​മി​ക്കു​ന്ന​തി​നു നാ​ലു ല​ക്ഷം, തി​രൂ​ർ​ക്കാ​ട് ആ​ന​ക്ക​യം റോ​ഡി​ൽ ഡ്രൈ​നേ​ജ് ഉ​യ​ർ​ത്തി റോ​ഡ് സം​ര​ക്ഷി​ക്കു​ന്ന​തി​നു 25 ല​ക്ഷം, മ​ങ്ക​ട മ​ക്ക​ര​പ്പ​റ​ന്പ് റോ​ഡി​ൽ റോ​ഡ് സൈ​ഡ് കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​നു പ​ത്തു ല​ക്ഷം, പ​ന​ന്പ​റ്റ വെ​ണ്ണ​ക്കോ​ട് വെ​ള്ളി​ല റോ​ഡി​ൽ ഡ്രൈ​നേ​ജ് പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു 25 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് എ​സ്എ​ൽ​ടി​എ​ഫ് പ​ദ്ധ​തി പ്ര​കാ​രം അ​നു​വ​ദി​ച്ച​ത്.

ആ​ദ്യ ഘ​ട്ടത്തിൽ അ​നു​വ​ദി​ച്ച 75 ല​ക്ഷ​വും ര​ണ്ടാം ഘ​ട്ട​ത്തി​ലെ 1.30 കോ​ടി​യ​ട​ക്കം മ​ണ്ഡ​ല​ത്തി​ൽ പി​ഡ​ബ്ല്യൂ​ഡി റോ​ഡു​ക​ളു​ടെ അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​മു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ​ക്കു മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടു കോ​ടി രൂ​പ ല​ഭി​ച്ച​താ​യും എം​എ​ൽ​എ അ​റി​യി​ച്ചു.