പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു അനു​മ​തി
Thursday, October 17, 2019 11:55 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടെ അ​ടി​യ​ന്ത​ര പു​ന​രു​ദ്ധാ​ര​ണ​ത്തി​നു ഒ​രു കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​റി​യി​ച്ചു.

മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വേ​ങ്ങൂ​ർ സ്കൂ​ൾ​പ​ടി പ​ള്ളി​പ്പ​ടി വ​ലി​യ തൊ​ടി​ക്കു​ന്ന് പാ​ത്ത്വേ റോ​ഡ്, പ​റ​യാ​ർ കോ​ള​നി ചെ​റു​മ​ൻ കോ​ള​നി പാ​ത്ത്വേ റോ​ഡ്, വ​ള​യ​പു​റം ചു​ണ്ട​ന്പ​ള്ളി റോ​ഡ്, ത​ങ്ങ​ൾ പൂ​ക്കാ​ട്ടു​പാ​ടം റോ​ഡ്, വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഓ​ട്ട​ക്ക​ൽ പ​ട്ടി​ക​ജാ​തി കോ​ള​നി പ​ച്ചീ​രി സ്കൂ​ൾ റോ​ഡ്, മി​ല്ലും​പ​ടി പൂ​ക്കാ​ട്ടു​പാ​ടം റോ​ഡ്, ക​രു​വാ​ത്ത്കു​ന്ന് പ​ര​പ്പ് റോ​ഡ,് കാ​പ്പ് മ​ദ്ര​സ​പ​ടി ഒ​റ​വി​ങ്ങ​ൽ കോ​ള​നി റോ​ഡ്, പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ കെ.​കെ.​എ​സ് ത​ങ്ങ​ൾ റോ​ഡ്, പാ​റ​ക്ക​ല​രു റോ​ഡ്, മ​ദ്ര​സ​പ​ടി ചേ​രി​യി​ൽ​പ​ടി റോ​ഡ്, ക​ണ്ണീ​ല​പ്പാ​റ ഗോ​വി​ന്ദ​ൻ ന​ന്പ്യാ​ർ റോ​ഡ്, താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ല​ഞ്ചേ​രി ഉ​പ്പും​കാ​വ് റോ​ഡ്, കു​റ്റി​പ്പു​ളി വി​ല്ലേ​ജ് ഓ​ഫീ​സ് റോ​ഡ്, നൂ​റ്റി​യാ​ർ​പ​ടി തെ​ക്കേ​ക്ക​ര റോ​ഡ്, മി​ല്ലും​പ​ടി കു​ന്ന​ത്തു​വ​ട്ട റോ​ഡ്, ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ ആ​ലി​പ്പ​റ​ന്പ് വി​ല്ലേ​ജ് ഓ​ഫീ​സ് ഹൈ​സ്കൂ​ൾ റോ​ഡ്, ക​ണ്ണ​ത്തു​പ​ടി പെ​രു​ന്പാ​ല​പ്പാ​റ റോ​ഡ്, പ​ള്ളി​പ്പ​ടി ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡ്, ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ കു​ന്ന​ക്കാ​വ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ട് റോ​ഡ്, ചെ​റു​വ​ന​ങ്ങാ​ട് ക​ണ്ട​ൻ​ചോ​ല റോ​ഡ്, പെ​രു​ന്പാ​റ ബ​ൾ​ബ് ക​ന്പ​നി റോ​ഡ്, മു​ണ്ട​ക്കു​ന്ന് റോ​ഡ്, പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്മ​ല​ശേ​രി ഞെ​ളി​യ​ത്തു​കു​ള​ന്പ റോ​ഡ്, കോ​ഴി​ത്തൊ​ടി അ​ങ്ക​ണ​വാ​ടി റോ​ഡ്, വ​ട​ക്ക​ൻ പാ​ലൂ​ർ റേ​ഷ​ൻ​ക​ട അ​വി​ൽ​മി​ൽ റോ​ഡ്, ക​ണ്ട​റ​ക്ക​ൽ​പ​ടി ചാ​മ​ക്കു​ണ്ട് റോ​ഡ് എ​ന്നീ റോ​ഡു​ക​ൾ​ക്കാ​ണ് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി ഉ​ട​ൻ നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.