അ​ന​സ്തേ​ഷ്യ ദി​നം ആ​ച​രി​ച്ചു
Thursday, October 17, 2019 11:55 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ : ലോ​ക അ​ന​സ്തേ​ഷ്യ ദി​നം (ഒ​ക്ടോ​ബ​ർ 16) ആ​ച​രി​ച്ചു. ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഓ​ഫ് അ​ന​സ്തേ​ഷ്യാ​ള​ജി കേ​ര​ള ചാ​പ്റ്റ​ർ ന​ട​ത്തി​യ ച​ട​ങ്ങ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന ഡി​എം​ഒ കെ. ​സ​ക്കീ​ന ഉ​ദ്്ഘാ​ട​നം ചെ​യ്തു. ഐ​എ​സ്എ കേ​ര​ള ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​സാ​ദ് ബീ​ഗം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ന​സ്തേ​ഷ്യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​മ​ങ്കേ​ഷ് ഷെ​നോ​യി​ക്ക് സ​മ്മാ​നി​ച്ചു.

ച​ട​ങ്ങി​ൽ ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു​ൾ​നാ​സ​ർ, ഡോ. ​ശ​ശീ​ധ​ര​ൻ,. ഡോ. ​ബി​നി​ൽ ഐ​സ​ക്, ഡോ. ​കെ.​ബി. ജ​ലീ​ൽ , ഡോ. ​ശു​ഐ​ബ് അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഐ​എ​സ്എ മ​ല​പ്പു​റം ജി​ല്ല​യി​ലെ 40 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ട്രെ​യി​നി​ംഗ് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ ട്രെ​യി​നി​ംഗിനു ഡോ. ​ശ​ശീ​ധ​ര​ൻ നേ​തൃ​ത്വം ന​ൽ​കി. ഐ​എ​സ്എ മ​ല​പ്പു​റം സി​റ്റി ബ്രാ​ഞ്ച് ആ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.