റ​ബ​ർ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണം: ക​ർ​ഷ​ക​ർ
Thursday, October 17, 2019 11:56 PM IST
നി​ല​ന്പൂ​ർ: ഏ​റെ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന റ​ബ​ർ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ റ​ബ​ർ ബോ​ർ​ഡ്, കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ ഉ​ൾ​പ്പെ​ടെ സ​മ്മ​ർ​ദം ശ​ക്ത​മാ​ക്ക​ണം എ​ന്നാ​വ​ശ്യ​വു​മാ​യി റ​ബ​ർ ക​ർ​ഷ​ക​ർ. നി​ല​ന്പൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക സം​ഗ​മ​ത്തി​ലാ​ണ് റ​ബ​ർ ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​കെ.​എ​ൻ. രാ​ഘ​വ​ന്‍റെ മു​ന്പാ​കെ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത.് തി​രു​വാ​ലി റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ഏ​ബ്രാ​ഹ​മാ​ണ് ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന വി​ഷ​യ​ങ്ങ​ൾ എ​ടു​ത്തു​കാ​ട്ടി​യ​ത്.

റ​ബ​ർ ബോ​ർ​ഡ് ആ​വ​ർ​ത്ത​ന കൃ​ഷി​ക്ക് അ​ട​ക്കം അ​നു​വ​ദി​ച്ചി​രു​ന്ന സ​ബ്സി​ഡി അ​ടി​യ​ന്ത​ര​മാ​യി പു​ന​രാ​രം​ഭി​ക്ക​ണം, റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 165 രൂ​പ ആ​ക്ക​ണ​മെ​ന്ന റ​ബ​ർ ബോ​ർ​ഡ് നി​ർ​ദേ​ശം ക​ർ​ഷ​ക​ർ​ക്കു ഗു​ണം ചെ​യ്യി​ല്ല. ഏ​റ്റ​വും കു​റ​ഞ്ഞ​ത് കി​ലോ​ക്ക് 200 രൂ​പ​യാ​യി ത​റ​വി​ല പ്ര​ഖ്യാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം, ട​യ​ർ ക​ന്പ​നി​ക​ളെ സ്വാ​ധീ​നി​ച്ച് ക​ർ​ഷ​ക​ർ​ക്ക് അ​നു​കൂ​ല പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​ര​ണം, ക​ർ​ഷ​ക​രും ടാ​പ്പി​ംഗ് തൊ​ഴി​ലാ​ളി​ക​ളും ഒ​രു​പോ​ലെ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 60 വ​യ​സ് പൂ​ർ​ത്തി​യാ​യ മു​ഴു​വ​ൻ ടാ​പ്പി​ങ്ങ്് തൊ​ഴി​ലാ​ളി​ക​ൾ​ക്കും പെ​ൻ​ഷ​ൻ ന​ൽ​ക​ണം, ടാ​പ്പി​ംഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ക്ഷേ​മ​പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​ര​ണം, ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ജി​ല്ല​യി​ൽ 130 ഹെ​ക്ട​ർ സ്ഥ​ല​ത്തെ റ​ബ​ർ പൂ​ർ​ണ​മാ​യും 80 ഹെ​ക്ട​ർ സ്ഥ​ല​ത്തെ റ​ബ​ർ ഭാ​ഗി​ക​മാ​യും ന​ശി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ ഈ ​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്കാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് കൊ​ണ്ടു​വ​ര​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

റ​ബ​ർ ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ റ​ബ​ർ വി​ല​സ്ഥി​ര​താ ഫ​ണ്ട് തു​ട​ങ്ങി​യ​തോ​ടെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. മോ​ഡ​ൽ പു​ക​പ്പു​ര​ക​ൾ വ​ന്ന​തോ​ടെ ക​രു​ളാ​യി മേ​ഖ​ല​യി​ൽ 90 ശ​ത​മാ​നം ഒ​ന്നാം ഗ്രേ​ഡ് റ​ബ​ർ ഷീ​റ്റു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്ന് ക​രു​ളാ​യി റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. സ​മൂ​ഹ റ​ബ​ർ പാൽ സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളും ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.