ആ​ദ​ർ​ശ് ഗ്രാ​മം പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി
Saturday, October 19, 2019 12:17 AM IST
മ​ല​പ്പു​റം: സ​ൻ​സ​ദ് ആ​ദ​ർ​ശ് ഗ്രാ​മം പ​ദ്ധ​തി​യു​ടെ മൂ​ന്നാ​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ മു​തു​വ​ല്ലൂ​ർ, അ​മ​ര​ന്പ​ലം, വെ​ളി​യ​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ല്ലേ​ജ് ഡെ​വ​ലെ​പ്മെ​ന്‍റ് പ്ലാ​നി​ംഗ് ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്കിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം അ​ന്തി​മ രൂ​പം ന​ൽ​കി. പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി നി​ർ​ദേ​ശി​ച്ച മു​തു​വ​ല്ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ 57 പ​ദ്ധ​തി​ക​ളും ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി നി​ർ​ദേ​ശി​ച്ച വെ​ളി​യ​ങ്കോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ 52 ഉം ​പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി നി​ർ​ദേ​ശി​ച്ച അ​മ​ര​ന്പ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ 56 ഉം ​പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ക. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്രാ​ഥ​മി​ക സ​ർ​വേ പൂ​ർ​ത്തി​യാ​യി.
വി​വി​ധ മേ​ഖ​ല​ക​ളി​ലെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​തി​ന​കം തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്.​പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ൽ ആ​ദ​ർ​ശ് ഗ്രാ​മ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നും പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ലാ ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
ഇ​തി​നാ​യി പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്താ​നും കൃ​ത്യ​മാ​യ അ​വ​ലോ​ക​നം ന​ട​ത്താ​നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
ര​ണ്ടാം ഘ​ട്ട​ത്തി​ൽ നി​ർ​ദേ​ശി​ച്ചു പ​ദ്ധ​തി ന​ട​ന്നു വ​രു​ന്ന വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി​യും യോ​ഗം വി​ല​യി​രു​ത്തി.​ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ തി​രൂ​ര​ങ്ങാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ക​ലാം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​എ.​സ​ഗീ​ർ, സു​ഹ​റ ബാ​ബു, മു​നീ​ഷ, വി.​എ​സ്.​ശോ​ഭ​ന, പി.​എ.​യു പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പ്രീ​തി മേ​നോ​ൻ ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, സെ​ക്ര​ട്ട​റി​മാ​ർ, വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.