തു​വ്വൂ​ർ സ്വ​ദേ​ശി​യെ ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ച്ചു
Saturday, October 19, 2019 12:19 AM IST
ക​രു​വാ​ര​ക്കുണ്ട്: റ​ബ്ബ​ർ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ന് ഭാ​ഗ്യ​ദേ​വ​ത​യു​ടെ ക​ടാ​ക്ഷം. തു​വ്വൂ​ർ കി​ളി​ക്കു​ന്ന് സ്വ​ദേ​ശി അ​റ​നി​ക്ക​ൽ ജി​ഷ്ണു (28) വാ​ണ് വ്യാ​ഴാ​ഴ്ച്ച ന​റു​ക്കെ​ടു​ത്ത കാ​രു​ണ്യ പ്ല​സ് ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ എ​ൻ​പ​ത് ല​ക്ഷം രൂ​പ​യ്ക്ക് അ​ർ​ഹ​നാ​യ​ത്.
കാ​ഴ്ച്ച വൈ​ക​ല്യ​മു​ള്ള ലോ​ട്ട​റി ഏ​ജ​ന്‍റി​ന്‍റെ സ​ഹാ​യി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യെ​ടു​ത്ത ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം ല​ഭി​ച്ച​ത്. വ്യാ​ഴാ​ഴ്ച്ച വൈ​കി​ട്ട് ന​റു​ക്കെ​ടു​ത്ത കാ​രു​ണ്യ പ്ല​സ് ഭാ​ഗ്യ​ക്കു​റി​യു​ടെ പി​എം 927 700 എ​ന്ന ന​ന്പ​റി​ലു​ള്ള ടി​ക്ക​റ്റി​ലൂ​ടെ​യാ​ണ് താ​ളി​യം​കു​ണ്ടി​ലെ റ​ബ്ബ​ർ വ്യാ​പാ​ര​ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ജി​ഷ്ണു​വി​നെ തേ​ടി എ​ൻ​പ​ത് ല​ക്ഷം രൂ​പ​യു​ടെ ഭാ​ഗ്യ​മെ​ത്തി​യ​ത്.