നെ​ടു​ങ്ക​യം ടി​ന്പ​ർ സെ​യി​ൽ​സ് ഡി​പ്പോ​യി​ലെ ലേ​ലം ന​വം​ബ​റി​ൽ പു​നഃ​രാ​ഭി​ക്കും
Saturday, October 19, 2019 12:20 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ലേ​ലം നി​ല​ച്ച വ​നം വ​കു​പ്പി​ന്‍റെ നെ​ടു​ങ്ക​യം ടി​ന്പ​ർ സെ​യി​ൽ​സ് ഡി​പ്പോ​യി​ൽ തേ​ക്ക് ലേ​ല​ങ്ങ​ൾ ന​വം​ബ​ർ മ​ധ്യ​ത്തോ​ടെ പു​ന:​രാം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഡി​പ്പോ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് എ​ട്ടി​നു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ഡി​പ്പോ​യി​ൽ ലേ​ല​ത്തി​ന് ഒ​രു​ക്കി​യി​രു​ന്ന​തും ലേ​ല​ത്തി​ൽ വി​ളി​ച്ച് എ​ടു​ത്തു​മാ​യ 500 ഘ​ന​മീ​റ്റ​റോ​ളം ത​ടി​ക​ൾ ഒ​ഴു​കി പോ​യി​രു​ന്നു. ഡി​പ്പോ​ക്ക് സ​മീ​പ​ത്ത് പ​ല ഭാ​ഗ​ങ്ങ​ളി​ൽ ചെ​ളി​യി​ൽ പൂ​ണ്ട് കി​ട​ന്നി​രു​ന്ന ത​ടി​ക​ൾ ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് ഡി​പ്പോ​യി​ൽ എ​ത്തി​ച്ച് അ​ട്ടി​വെ​ച്ചു വ​രി​ക​യാ​ണ.് ഇ​ത് ഏ​ക​ദേ​ശം 20 ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് പൂ​ർ​ത്തി​യാ​കും. ഇ​തി​ന് ശേ​ഷ​മേ എ​ത്ര ത​ടി​ക​ൾ ന​ഷ്ട​മാ​യി എ​ന്ന​ത് സം​ബ​ന്ധി​ച്ച് ക​ണ​ക്കു​ക​ൾ ല​ഭി​ക്കു എ​ന്ന് ഡി​പ്പോ റെ​യ്ഞ്ച് ഓ​ഫീ​സ​ർ ഷെ​രീ​ഫ് പ​നോ​ല​ൻ പ​റ​ഞ്ഞു. 1962 എ​ഴു​ത്തു​ക​ൽ പ്ലാ​ൻ​ന്േ‍​റ​ഷ​നി​ലെ 3097 ഘ​ന​മീ​റ്റ​ർ തേ​ക്കു ത​ടി​ക​ളാ​ണ് ലേ​ല​ത്തി​ന് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി ലേ​ലം മു​ട​ങ്ങി കി​ട​ക്കു​ന്ന​ത് സ​ർ​ക്കാ​റി​ന് വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. മാ​സ​ത്തി​ൽ എ​ട്ട് ഈ -ടെ​ൻ​ഡ​ർ ലേ​ല​ങ്ങ​ളാ​ണ് ന​ട​ന്നു വ​ന്നി​രു​ന്ന​ത്. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ലേ​ലം മു​ട​ങ്ങി​യി​രു​ന്ന നി​ല​ന്പൂ​ർ അ​രു​വാ​ക്കോ​ട് ഡി​പ്പോ​യി​ൽ ലേ​ലം പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് ടി​ന്പ​ർ സെ​യി​ൽ ഡി​വി​ഷ​നു കീ​ഴി​ലാ​ണ് ഈ ​ഡി​പ്പോ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.