ക​രാ​ട്ടെ: പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ ജേ​താ​ക്ക​ൾ
Sunday, October 20, 2019 12:12 AM IST
അ​ങ്ങാ​ടി​പ്പു​റം: ​ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ സ്കൂ​ൾ ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യ ക​രാ​ട്ടെ​യി​ൽ ഇ​ക്കു​റി​യും മ​ങ്ക​ട ഉ​പ​ജി​ല്ലാ കി​രീ​ടം പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്. 26 പോ​യി​ന്‍റ് നേ​ടി​യാ​ണ് പ​രി​യാ​പു​രം വി​ജ​യ​മു​റ​പ്പി​ച്ച​ത്. 23പോ​യി​ന്‍റേടെ വേ​രും​പു​ലാ​ക്ക​ൽ എ​ൻ​സി​ടി ഇം​ഗ്ലി​ഷ് മീ​ഡി​യം സ്കൂ​ൾ ര​ണ്ടും 15 പോ​യി​ന്‍റോടെ മ​ക്ക​ര​പ്പ​റ​ന്പ് ജി​വി​എ​ച്ച്എ​സ്എ​സ് മൂ​ന്നും സ്ഥാ​നം നേ​ടി.പ​രി​യാ​പു​ര​ത്തി​നാ​യി പി.​അ​തു​ൽ കൃ​ഷ്ണ, കെ.​ഷെ​ഹീം, എം.​അ​ബ്ദു​ൾ ജാ​സി​ർ, സി.​മു​ഹ​മ്മ​ദ് ഷി​ഫി​ൽ എ​ന്നി​വ​ർ സ്വ​ർ​ണ​മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി.എം.​അ​ബു ത്വാ​ഹി​ർ, ശ്യാം ​പ്ര​കാ​ശ് എ​ന്നി​വ​ർ വെ​ള്ളി മെ​ഡ​ൽ നേ​ടി.