ക​ള്ള് ഷാ​പ്പ് അ​ട​ച്ച് പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ മാ​ർ​ച്ച്
Wednesday, October 23, 2019 12:09 AM IST
എ​ട​ക്ക​ര: മു​ണ്ടേ​രി ക​ന്പി​പ്പാ​ല​ത്ത് അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ള്ള്ഷാ​പ്പ് അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മേ​ലേ മു​ണ്ടേ​രി ന​വോ​ത്ഥാ​നം, മു​ണ്ടേ​രി ജു​വ​ന്‍റ​സ്, ഫ്ലെയിം ത​ന്പു​രാ​ട്ടി​ക്ക​ല്ല്, യു​വ​ധാ​ര മു​ക്കം തു​ട​ങ്ങി​യ ക്ല​ബു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. സെ​പ്റ്റം​ബ​ർ 30 ന് ​മു​ന്പ് അ​ട​ച്ചു​പൂ​ട്ടാ​ൻ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വി​ട്ട​താ​ണ് ക​ന്പി​പ്പാ​ല​ത്തെ ക​ള്ള് ഷാ​പ്പ്. ഒ​ന്പ​ത് ഗോ​ത്ര​വ​ർ​ഗ ആ​ദി​വാ​സി കോ​ള​നി​ക​ൾ​ക്കു​സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ​ക​ള്ളു​ഷാ​പ്പ് എ​ത്ര​യും വേ​ഗം അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് മു​ണ്ടേ​രി ക​ള്ള്ഷാ​പ്പ് വി​രു​ദ്ധ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. അ​ബ്ദു​ൾ ക​ലാം സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ദ്യ​വി​രു​ദ്ധ​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫാ.​മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ൽ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് താ​ണ്ണി​നാ​ൽ, സൂ​സ​മ്മ മ​ത്താ​യി, ഉ​ല്ലാ​സ് പാ​റ​ത്താ​ഴ​ത്ത്, മ​നോ​ജ് ചേ​ന്നം​പ​ള്ളി, സ​മീ​ർ മു​ക്കം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സൈ​ത​ല​വി വാ​രി​ക്കോ​ട​ൻ ന​ന്ദി പ​റ​ഞ്ഞു.