ജി​ല്ലാ ഓ​പ്പ​ണ്‍ ചെ​സ് ചാ​ന്പ്യ​ൻ​ഷ്: ബാ​ല ഗ​ണേ​ശ​നും ന​വീ​ൻ കൃ​ഷ്ണ​യും ജേ​താ​ക്ക​ൾ
Wednesday, October 23, 2019 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ര​ക്കു​പ​റ​ന്പ് ഫ്ര​ണ്ട്സ് ഗാ​ല​റി​യും അ​ര​ക്കു​പ​റ​ന്പ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച നാ​ലാ​മ​ത് ജി​ല്ലാ ഓ​പ്പ​ണ്‍ ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. 20 അ​ന്താ​രാ​ഷ്ട്ര റൈ​റ്റിം​ഗ് താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ മ​ത്സ​ര​ത്തി​ൽ ജി​ല്ല​യില്‌ നിന്ന് അ​റു​പ​ത് പേ​ർ മ​ത്സ​രി​ച്ചു. സീ​നി​യ​ർ ജി​ല്ലാ ആ​ർ​ബി​റ്റ​ർ ഇ.​ഷി​ഹാ​ബു​ദ്ദീ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ബാ​ല ഗ​ണേ​ശ​ൻ എ​ട​പ്പാ​ൾ ചാ​ന്പ്യ​നാ​യി. കെ.​പ്ര​ഭീ​ഷ് ചേ​ലാ​ന്പ്ര ര​ണ്ടാം​സ്ഥാ​ന​വും, കെ.​പി.​ഇ​സ്മാ​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ (കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബ്) മൂ​ന്നാം സ്ഥാ​ന​വും, ജോ​ർ​ജ് കെ. ​സാ​മു​വ​ൽ, പി.​കെ.​ഗോ​പ​കു​മാ​ർ, കെ.​എ.​ന​യ​ൻ മേ​ഘ, സി.​മു​ഹ​മ്മ​ദ് റ​ജ, സി.​സ​മീ​ർ, എം.​പി.​അ​ബ്ദു​ൽ ക​രീം, ഉ​മ്മ​ർ ക​രു​വാ​ടി എ​ന്നി​വ​ർ നാ​ല് മു​ത​ൽ 10 വ​രെ സ്ഥാ​ന​ങ്ങ​ളും നേ​ടി.
ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ന​വീ​ൻ കൃ​ഷ്ണ തി​രൂ​ർ ചാ​ന്പ്യ​നാ​യി. അ​തു​ൽ മോ​ഹ​ൻ മ​ല​പ്പു​റം ര​ണ്ടാം സ്ഥാ​ന​വും, മു​ഹ​മ്മ​ദ് ഹ​നാ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ മൂ​ന്നാം സ്ഥാ​ന​വും, മു​ഹ​മ്മ​ദ് റി​സ്വാ​ൻ, വൈ​ഷ്ണ​വ്, ഷി​യാ​സ് മോ​ൻ, മു​ഹ​മ്മ​ദ് നി​ഷാ​ൽ, ശ​ബ​രീ​ശ്വ​ര​ൻ, മു​ഹ​മ്മ​ദ് ഷ​മീ​ൽ, റ​സാ​ൻ അ​നീ​ഷ് എ​ന്നി​വ​ർ തു​ട​ർ​ന്നു​ള്ള സ്ഥാ​ന​ങ്ങ​ളും നേ​ടി. താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സീ​നി​യ​ർ ജി​ല്ലാ ചാ​ന്പ്യ​ൻ കെ.​പി.​ഇ​സ്മാ​യി​ൽ, മു​ര​ളീ​ധ​ര​ൻ ആ​ക്ക​പ​റ​ന്പി​ൽ, കെ.​അ​ഷ്റ​ഫ്, മു​ഹ​മ്മ​ദ് കോ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.