അ​പേ​ക്ഷ സ്വീ​ക​ര​ണം നീ​ട്ടി
Saturday, November 9, 2019 11:55 PM IST
കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ഹ​ജി​ന്‍ പോ​കാ​നു​ള​ള അ​പേ​ക്ഷ സ്വീ​ക​ര​ണം ഡി​സം​ബ​ർ അ​ഞ്ച് വ​രെ നീ​ട്ടി.​ കേ​ര​ളം ഉ​ൾ​പ്പ​ടെ​യു​ള​ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ അ​പേ​ക്ഷ​ക​ൾ കു​റ​വാ​ണ്‍. മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന ഹ​ജ് ക്വാ​ട്ട​യ്ക്ക് അ​നു​സൃ​ത​മാ​യി അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 10 മു​ത​ലാ​ണ്‍ ഹ​ജ്ജ് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യ​ത്.