പെ​രി​ന്ത​ൽ​മ​ണ്ണ ത​റ​യി​ൽ ബ​സ്‌സ്റ്റാ​ൻ​ഡി​നു അ​നു​മ​തി​യാ​യി
Monday, November 11, 2019 12:34 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ത്തു വ​ർ​ഷ​മാ​യി ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ കാ​ര​ണം തീ​രു​മാ​ന​മെ​ടു​ക്കാ​തി​രു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ മാ​ന​ത്തു​മം​ഗ​ലം ബൈ​പാ​സി​ലെ ത​റ​യി​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു മ​ല​പ്പു​റം ആ​ർ​ടി​എ യോ​ഗം അ​നു​മ​തി ന​ൽ​കി. ഗ​താ​ഗ​ത വ​കു​പ്പി​നു കീ​ഴി​ലെ എ​ൻ​ഫോ​ഴ്സ് വി​ഭാ​ഗ​ത്തി​നു പ്ര​വ​ർ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ സ്ഥ​ലം ന​ൽ​ക​ണ​മെ​ന്ന ഉ​പാ​ധി​യോ​ടെ​യാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്.
1133 സ്ക്വ​യ​ർ മീ​റ്റ​ർ സ്ഥ​ല​മു​ള്ള ത​റ​യി​ൽ സ്റ്റാ​ൻ​ഡി​ൽ 38 ബ​സു​ക​ൾ​ക്കു പാ​ർ​ക്ക് ചെ​യ്യാം. മ​റ്റു വാ​ഹ​ങ്ങ​ൾ​ക്കു പാ​ർ​ക്ക് ചെ​യ്യാ​ൻ 1500 സ്ക്വ​യ​ർ മീ​റ്റ​ർ സ്ഥ​ല​വു​മു​ണ്ട്. സ്റ്റാ​ൻ​ഡി​ലേ​ക്കു വീ​തി കൂ​ടി​യ റോ​ഡും പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ്, സെ​ക്യൂ​റി​റ്റി മു​റി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
പു​തു​താ​യി നി​ർ​മി​ക്കു​ന്ന ബ​സ്‌സ്റ്റാ​ൻ​ഡി​നു താ​ത്കാ​ലി​ക നി​ർ​മാ​ണ അ​നു​മ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്. എ​ല്ലാ​വി​ധ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടും ത​റ​യി​ൽ സ്റ്റാ​ൻ​ഡി​നു പ​ത്തു വ​ർ​ഷ​മാ​യി അ​നു​മ​തി രേ​ഖാ​മൂ​ലം ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നു ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്കി​നെ ക​ണ്ടു വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​തോ​ടെ​യാ​ണ് ക​ള​ക്ട​ർ ആ​ർ​ടി​എ യോ​ഗം വി​ളി​ക്കു​ക​യും സ്റ്റാ​ൻ​ഡി​നു അം​ഗീ​കാ​രം ന​ൽ​കു​ക​യും ചെ​യ്ത​ത്. പെ​രി​ന്ത​ൽ​മ​ണ്ണ -കോ​ഴി​ക്കോ​ട് റോ​ഡി​ൽ സ​ദാ​സ​മ​യ​വും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​ത് ​സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ​ടെ ഒ​ഴി​വാ​ക്കാ​നാ​കും. കാ​ൽ​ന​ട​ക്കാ​ർ​ക്കും മ​റ്റും വ​ലി​യ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന ബ​സു​ക​ളുടെ പാ​ർ​ക്കിം​ഗും ഇ​തോ​ടെ ഒ​ഴി​വാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.