പ്ര​ള​യ​ത്തി​ലും പൊ​ൻ​തി​ള​ക്ക​ത്തി​ൽ നി​ല​ന്പൂ​ർ തേ​ക്ക്
Thursday, November 14, 2019 12:22 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ലും തി​ള​ക്കം ന​ഷ്ട​പ്പെ​ടാ​തെ നി​ല​ന്പൂ​ർ തേ​ക്ക്. ചൊ​വ്വാ​ഴ്ച്ച അ​രു​വാ​ക്കോ​ട് വ​നം ടി​ന്പ​ർ സെ​യി​ൽ​സ് ഡി​പ്പോ​യി​ൽ ന​ട​ന്ന ഇ-​ടെ​ൻ​ഡ​റി​ൽ ല​ഭി​ച്ച​ത് 1.8 കോ​ടി രൂ​പ. നി​ല​ന്പൂ​ർ ചാ​ത്തം​പു​റാ​യി 1944 തേ​ക്ക് പ്ലാ​ന്‍റേഷ​നി​ലെ തേ​ക്കു ത​ടി​ക​ളു​ടെ ലേ​ല​മാ​ണ് ന​ട​ന്ന​ത്.
75 ലോ​ട്ടു​ക​ൾ ലേ​ല​ത്തി​ൽ വെ​ച്ച​തി​ൽ 68 ലോ​ട്ടും ലേ​ല​ത്തി​ൽ പോ​യി. ബി ​ഒ​ന്ന് ഇ​ന​ത്തി​ൽ​പ്പെ​ട്ട തേ​ക്ക് ത​ടി​ക്ക് ഘ​ന മീ​റ്റ​റി​ന് 3.57 ല​ക്ഷം രൂ​പ ല​ഭി​ച്ചു. 26 ശ​ത​മാ​നം നി​കു​തി കു​ടി ഉ​ൾ​പ്പെ​ടു​ന്പോ​ൾ ഘ​ന​മീ​റ്റ​റി​ന് 4.30 ല​ക്ഷം രൂ​പ ല​ഭി​ക്കും.
ബ്രി​ട്ടി​ഷു​കാ​ർ നട്ട ചാ​ത്തം​പു​റാ​യി തേ​ക്ക് പ്ലാ​ന്‍റ​റ്റേ​ഷ​നി​ലെ 75 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള തേ​ക്കു ത​ടി​ക​ൾ എ​ന്ന നി​ല​യി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 13 വ്യ​ക്തി​ക​ളും വ​നം​വ​കു​പ്പി​ന്‍റെ അം​ഗീ​കൃ​ത വ്യാ​പാ​രി​ക​ളു​മാ​ണ് ഇ-​ടെ​ൻ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ത്ത​ത്.
ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ തു​ട​ങ്ങി​യ ഇ-​ടെ​ൻ​ഡ​ർ രാ​ത്രി 11 നാണ് പൂ​ർ​ത്തി​യാ​യ​ത്.
നി​ല​ന്പൂ​ർ വ​ട​പു​റം സ്വ​ദേ​ശി​യും സം​സ്ഥാ​ന​ത്തെ ഒ​ന്നാം ന​ന്പ​ർ തേ​ക്കു വ്യാ​പാ​രി​യു​മാ​യി സി​ൻ​ഷാ ട്രേ​ഡേ​ഴ്സ് ഉ​ട​മ സി.​എ​ച്ച്. ഉ​മ്മ​റാ​ണ് ബി ​ഒ​ന്ന്, ബി ​ര​ണ്ട് ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട 20 ഘ​ന​മീ​റ്റ​ർ തേ​ക്കു ത​ടി​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.
നി​കു​തി ഉ​ൾ​പ്പെ​ടെ 80 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ തേ​ക്കാ​ണ് ഇ​യാ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. പാ​ല​ക്കാ​ട് ടി​ന്പ​ർ സെ​യി​ൽ​സ് ഡി​വി​ഷ​ൻ ഡി​എ​ഫ്ഒ ജി.​ജ​യ​ച​ന്ദ്ര​ൻ, അ​രു​വാ​ക്കോ​ട് വ​നം സെ​ൻ​ട്ര​ൽ ഡി​പ്പോ റേഞ്ച് ഓ​ഫി​സ​ർ എം.​മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ ലേ​ല ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് നെ​ടു​ങ്ക​യം ടി​ന്പ​ർ സെ​യി​ൽ ഡി​പ്പോ​യി​ൽ അ​ട​ക്കം ലേ​ലം മു​ട​ങ്ങി കി​ട​ക്കു​ന്ന​തും തേ​ക്കി​ന് ഉ​യ​ർ​ന്ന വി​ല ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​യി.