വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് പ​രി​ക്ക്
Thursday, November 14, 2019 12:22 AM IST
പൂ​ക്കോ​ട്ടും​പാ​ടം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ചോ​ക്കാ​ട് ക​ല്ലാ​മൂ​ല നീ​ലാ​ന്പ്ര ഹൈ​ദ​രാ​ലി, മ​ക​ൻ മു​ഹ​മ്മ​ദ് ഹ​നാ​ൻ എ​ന്നി​വ​ർ​ക്കാ​ണ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. നി​ല​ന്പൂ​ർ പെ​രു​ന്പി​ലാ​വ് സം​സ്ഥാ​ന​പാ​ത​യി​ൽ പൂ​ക്കോ​ട്ടും​പാ​ടം മൂ​ച്ചി​ക്ക​ലി​ൽ ബ​സ് ബൈ​ക്കി​ലി​ടി​ച്ച് ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഹൈ​ദ​രാ​ലി​യെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ക​ൻ മു​ഹ​മ്മ​ദ് ഹ​നാ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

നെ​ഹ്റു അ​നു​സ്മ​ര​ണ സ​ദ​സ് ഇ​ന്ന്

നി​ല​ന്പൂ​ർ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ 130-ാം ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ല​ന്പൂ​രി​ൽ അ​നു​സ്മ​ര​ണ സ​ദ​സ് ന​ട​ത്തു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.45-ന് ​കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ൽ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.