മാ​ലി​ന്യ സം​സ്കര​ണ പ്ലാ​ന്‍റ്
Saturday, November 16, 2019 12:30 AM IST
മ​ല​പ്പു​റം: മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു ഹ​രി​ത​മാ​തൃ​ക തീ​ർ​ക്കു​ക​യാ​ണ് ചേ​ലേ​ന്പ്ര സ്വ​ദേ​ശി ഷ​ണ്‍​മു​ഖ​ൻ ഉ​ണ്ണി. പ്ര​കൃ​തി​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
പ്ലാ​ന്‍റി​ന്‍റെ മാ​തൃ​ക പ്ര​ദ​ർ​ശ​നോ​ദ്ഘാ​ട​നം മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് നി​ർ​വ​ഹി​ച്ചു. ഇ​ല​ക്‌ട്രിസി​റ്റി, ഗ്യാ​സ് തു​ട​ങ്ങി​യ ചെ​ല​വു​ക​ളൊ​ന്നും കൂ​ടാ​തെ​യാ​ണ് മാ​ലി​ന്യ പ്ലാ​ന്‍റ് നി​ർ​മി​ച്ച​ത്. രാ​സ പ​ദാ​ർ​ഥ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​ന്‍റി​ൽ നി​ന്നു കൃ​ഷി, വ്യ​വ​സാ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ക്കാ​വ​ശ്യ​മാ​യ വെ​ള്ള​വും വ​ള​വും ല​ഭ്യ​മാ​കും. ദു​ർ​ഗ​ന്ധ​മോ മ​റ്റു മ​ലീ​നീ​ക​ര​ണ പ്ര​ശ്ന​ങ്ങ​ളോ ഇ​ല്ലാ​തെ​യാ​ണ് പ്ലാ​ന്‍റ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
നൂ​റു ശ​ത​മാ​ത​ന​വും ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ൾ സം​സ്കരി​ക്കാം എ​ന്ന​താ​ണ് പ്ലാ​ന്‍റി​ന്‍റെ പ്ര​ത്യേ​ക​ത. ശു​ചി​ത്വ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കാ​ൻ ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി. ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ.​രാ​ജേ​ഷ്, അ​ഗ്രി​ക​ൾ​ച്ച​ർ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വെ​ള്ളി​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.