ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ 8000 പേ​ന​ക​ൾ ക​ള​ക്ട​ർ​ക്ക് കൈ​മാ​റി
Sunday, November 17, 2019 12:44 AM IST
മ​ല​പ്പു​റം: ക​ര​വി​രു​തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പേ​ന​ക​ൾ തീ​ർ​ത്ത് വി​സ്മ​യി​പ്പി​ക്കു​ക​യാ​ണ് ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ. വൈ​ക​ല്യ​ങ്ങ​ളി​ലും ത​ങ്ങ​ളു​ടെ ക​ര​വി​രു​ത് പു​റ​ത്തെ​ടു​ത്ത് മ​റ്റു​ള്ള​വ​ർ​ക്കു പ്ര​ചോ​ദ​ന​മാ​വു​ക​യാ​ണ​വ​ർ.

പി​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി 8000 പേ​ന​ക​ളാ​ണ് ജി​ല്ല​യി​ലെ 38 ബ​ഡ്സ്, ബി​ആ​ർ​സി സെ​ന്‍റ​റു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച​ത്. കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​കെ ഹേ​മ​ല​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പേ​ന​ക​ൾ ശേ​ഖ​രി​ച്ച് ജി​ല്ലാ​ക​ള​ക്ട​റെ ഏ​ൽ​പ്പി​ച്ചു. പേ​ന​ക​ൾ ആ​ർ​ദ്രം നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​ഫി​റോ​സ് ഖാ​നു ക​ള​ക്ട​ർ കൈ​മാ​റി.

പേ​ന​ക​ൾ​ക്കു പു​റ​മെ നോ​ട്ട്പാ​ഡ്, ഹാ​ൻ​ഡ് വാ​ഷ്, സോ​പ്പ്, സോ​പ്പു​പൊ​ടി, ഡി​ഷ് വാ​ഷ്, ടോ​യ്‌ലറ്റ് ക്ലീ​ന​ർ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ എ​ന്നി​വ​യും വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ഡ്സും ബി​ആ​ർ​സി സെ​ന്‍റ​റു​ക​ളു​മാ​ണ് തൊ​ഴി​ൽ​പ​ര​മാ​യ പ​രി​ശീ​ല​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം അ​നു​സ​രി​ച്ച് പേ​പ്പ​ർ പേ​ന​ക​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. അ​ഞ്ചു രൂ​പ​യാ​ണ് പേ​ന​യു​ടെ വി​ല. ആ​വ​ശ്യാ​നു​സ​ര​ണം പേ​ന​ക​ളി​ൽ ലോ​ഗോ പ​തി​ച്ചു ന​ൽ​കും. ഓ​ഡ​റു​ക​ൾ​ക്കാ​യി കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ രാ​ജീ​വ് കു​മാ​ർ ചൗ​ധ​രി, കെ.​എം വി​നോ​ദ്, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ​മാ​രാ​യ കെ.​എ​സ് അ​സ്ക​ർ, പി. ​ജി​നേ​ഷ്, എം.​മൃ​ദു​ല, ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​കെ വി​ഷ്ണു, ഒ​എ​സ്എ​സ് പി. ​ര​ഞ്ജി​ത്ത്്, ദേ​ശീ​യ കൗ​മാ​ര​രോ​ഗ്യ പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​ടി ഹ​സ്ന, ആ​ശ കേ-​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​പ്ര​സാ​ദ്, എ​ൻ​യു​എ​ച്ച്എം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​നാ​ഥ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.