കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളെ പാ​ർ​ട്ടി​യി​ൽ നി​ന്നു പു​റ​ത്താ​ക്കി
Sunday, November 17, 2019 12:51 AM IST
കാ​ളി​കാ​വ്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടെ​ടു​ത്ത ര​ണ്ടു കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളെ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പാ​ർ​ട്ടി​യി​ൽ നി​ന്നു പു​റ​ത്താ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്നു വി​ട്ടു നി​ന്ന ഒ​രം​ഗ​ത്തി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി തീ​രു​മാ​നം ലം​ഘി​ക്കു​ക​യും സി​പി​എം സ്ഥാ​നാ​ർ​ഥി വി​ജ​യി​ക്കു​വാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തു​ക​യും ചെ​യ്ത​തി​നാ​ണ് ന​ട​പ​ടി​യെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.
കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് അം​ഗം ക​രി​വ​ത്തി​ൽ ന​ജീ​ബ് എ​ന്ന ബാ​ബു, 19-ാം വാ​ർ​ഡ് അം​ഗം ഏ​റി​യാ​ട്ട് കു​ഴി​യി​ൽ മ​ൻ​സൂ​ർ എ​ന്നി​വ​രെ​യാ​ണ് പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗത്വ​ത്തി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന ഒ​ന്പ​താം വാ​ർ​ഡ് അം​ഗം മ​ണ്ണൂ​ർ​ക്ക​ര സു​ഫൈ​റ​യോ​ട് മൂ​ന്നു ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​നാ​യി ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ജീ​ഷ് എ​ടാ​ല​ത്ത്, സി.​സു​കു​മാ​ര​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യ​മി​ച്ച​താ​യും വി.​വി.​പ്ര​കാ​ശ് അ​റി​യി​ച്ചു.