സ​മ​രം ഒ​ത്തു​തീ​ർ​ന്നു
Sunday, November 17, 2019 12:51 AM IST
പൂ​ക്കോ​ട്ടും​പാ​ടം: 47 ദി​വ​സ​മാ​യി അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ റ​ബ​ർ തോ​ട്ടം മേ​ഖ​ല​യി​ൽ കൂ​ലി വ​ർ​ധ​ന​വി​നു വേ​ണ്ടി ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​വ​ന്നി​രു​ന്ന സ​മ​രം ഒ​ത്തു​തീ​ർ​ന്നു. ഒ​ത്തു​തീ​ർ​പ്പ് വ്യ​വ​സ്ഥ പ്ര​കാ​രം ഒ​രു മ​ര​ത്തി​നു 1.77 രു​പ​യാ​യി വ​ർ​ധി​പ്പി​ച്ചു. നേ​ര​ത്തെ ഇ​ത് 1.57 രു​പ​യാ​യി​രു​ന്നു. നാ​ളെ മു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ക്കി​റ​ങ്ങും. വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ വി.​കെ അ​ന​ന്ത​കൃ​ഷ്ണ​ൻ, എ​ൻ.​എ ക​രീം, കേ​ന്പി​ൽ ര​വി, കെ.​സി വേ​ലാ​യു​ധ​ൻ, കെ. ​ഹ​രി​ദാ​സ് അ​ഷ​റ​ഫ് മു​ണ്ട​ശേ​രി എ​ന്നി​വ​ർ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളും തൊ​ഴി​ലാ​ളി നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് സ​മ​രം അ​വ​സാ​നി​ച്ച​ത്.

യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ കെ. ​വാ​സു​ദേ​വ​ൻ, പി. ​അ​ബ്ദു​ള്ള, എ​ൻ. ര​വീ​ന്ദ്ര​ൻ, കെ.​ടി അ​ല​വി എ​ന്നി​വ​രും ക​ർ​ഷ​ക സം​ഘം നേ​താ​ക്ക​ളാ​യ ഗോ​പ​കു​മാ​ർ പു​ള​ക്ക​ൽ, പി. ​ഹ​രി​ദാ​സ്, പി.​കെ തോ​മ​സ്, എ​ൻ. കു​ഞ്ഞാ​പ്പ, പി.​വി വാ​സു​ദേ​വ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.