സി​വി​ൽ അ​സോ​സി​യേ​ഷ​ൻ ഡേ ​ആ​ച​രി​ച്ചു
Tuesday, November 19, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എം​ഇ​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ൽ ക​ണ്‍​സ്ട്രോ 19 അ​സോ​സി​യേ​ഷ​ൻ ഡേ ​സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജി​ലെ സി​വി​ൽ​എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നാ​ണ് ടെ​ക്നി​ക്ക​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്.
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഡീ​നും അ​ഹ​ല്യ കോ​ള​ജ് ഡ​യ​റ​ക്ട​റു​മാ​യ ഡോ.​പി.​ആ​ർ ശ്രീ​മ​ഹാ​ദേ​വ​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2014- 2018 വ​ർ​ഷ​ത്തെ സി​വി​ൽ എ​ൻ​ജി​നി​യ​റി​ംഗ് ബി​ടെ​ക് റാ​ങ്ക് ജേ​താ​ക്ക​ളാ​യ ഹ​ഫ്ല, സ​ജ്ന, നെ​ഷ്മ, ഫാ​സി​ൽ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. കാ​ഡ് സെ​ന്‍റ​ർ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച എ​ൻ​ജി​നിയ​റിം​ഗ് 19 ക്വി​സ് പ​രി​പാ​ടി​യി​ൽ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ ഫാ​ദി അ​ൻ​ഫാ​സ്, നി​സ്താ​ർ അ​ലി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.
പ്ര​ള​യ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന കേ​ര​ള ഫ്ള​ഡ് അ​ലാ​റം ക​ണ്ടു​പി​ടി​ച്ച സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ സ്റ്റാ​ഫ് സ​ൽ​മ മോ​ളേ​യും ആ​ദ​രി​ച്ചു. സി​വി​ൽ വി​ഭാ​ഗം മേ​ധാ​വി ഡോ.​ഹേ​മ​ന​ളി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ർ​മാ​ണ മേ​ഖ​ല​യി​ലെ പു​ത്ത​ൻ​സാ​ങ്കേ​തി​ക വി​ദ്യ​ക​ളെ കു​റി​ച്ചും സാ​ധ്യ​ത​ക​ളെ കു​റി​ച്ചും മു​ഖ്യാ​തി​ഥി ഡോ.​പി.​ആ​ർ.​ശ്രീ​മ​ഹാ​ദേ​വ​ൻ പി​ള്ള പ്ര​സം​ഗി​ച്ചു. കാ​ഡ് സെ​ന്‍റ​ർ പ്ര​തി​നി​ധി കെ.​എ​സ്.​ദി​നേ​ശ് സി​വി​ൽ എ​ൻ​ജി​നിയ​റി​ംഗ് മേ​ഖ​ല​യി​ലെ നൂ​ത​ന സോ​ഫ്റ്റ് വെ​യ​റു​ക​ളെ കു​റി​ച്ചു വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ.​ജി.​ര​മേ​ശ്, ഡ​യ​റ​ക്ട​ർ ഡോ.​അ​ബ്ദു​ൽ സ​ലാം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഹ​നീ​ഷ് ബാ​ബു, ഡീ​ൻ അ​ക്കാ​ഡ​മി​ക്സ് ശ്രീ​റാം, ഡീ​ൻ റി​സേ​ർ​ച്ച് ഡോ.​അ​ബ്ദു​ൽ ഗ​ഫൂ​ർ, ഇ​ലക്‌ട്രോണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ മേ​ധാ​വി ഡോ.​അ​ബ്ദു​ൽ മ​ജീ​ദ്, മാ​ത്ത​മാ​റ്റി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ.​സാ​ദി​ഖ് അ​ലി, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ.​നി​ത്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് ഉ​ൾ​പ്പെ​ടു​ത്തി പു​റ​ത്തി​റ​ക്കി​യ ന്യൂ​സ് ലെ​റ്റ​ർ സി​വി​ൽ ടൈം​സ് പ​രി​പാ​ടി​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു. പ​രി​പാ​ടി​യി​ൽ, അ​സോ​സി​യേ​ഷ​ൻ സ്റ്റാ​ഫ് ഇ​ൻ​ചാ​ർ​ജ് കെ.​അ​നീ​സ് സ്വാ​ഗ​ത​വും സ്റ്റു​ഡ​ന്‍റ് പ്ര​സി​ഡ​ന്‍റ് പി.​സി.​മെ​ഹ്താ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.