ഗാ​ന്ധി ഗൃ​ഹ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു
Tuesday, November 19, 2019 12:32 AM IST
പോ​ത്തു​ക​ല്ല്: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് കെ​പി​എ​സ്ടി​എ നി​ർ​മി​ച്ചു ന​ൽ​കു​ന്ന ഗാ​ന്ധി​ഗൃ​ഹ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു. പോ​ത്തു​ക​ല്ല് വെ​ളു​ന്പി​യം​പാ​ട​ത്ത് ക​ല്ല​ക​ത്ത് ഷെ​രീ​ഫ​ല​നാ​ണ് കെ​പി​എ​സ്ടി​എ. ജി​ല്ലാ ക​മ്മി​റ്റി വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി.​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വഹിച്ചു. കെ.​പി.​എ​സ്.​ടി.​എ. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ.​അ​ജി​ത് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​ടി.​റോ​യി തോ​മ​സ്, ഒ.​ടി.​ജെ​യിം​സ്, പാ​നാ​യി​ൽ ജേ​ക്ക​ബ്ബ്, കെ.​പി.​അ​ബ്ദു​ൾ മ​ജീ​ദ്, ഇ.​ഉ​ദ​യ​ച​ന്ദ്ര​ൻ, ജോ​ജോ മാ​ത്യു, കെ.​സ​ന്തോ​ഷ്, ഷാ​ജു, ഇ.​സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.