പ്രി​വി​ലേ​ജ് കാ​ർ​ഡ് വി​ത​ര​ണ​വും സ്നേ​ഹ​സം​ഗ​മ​വും നടത്തി
Wednesday, November 20, 2019 1:03 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കാ​യി പ്രി​വി​ലേ​ജ് കാ​ർ​ഡ് വി​ത​ര​ണ​വും സ്നേ​ഹ​സം​ഗ​മ​വും ന​ട​ത്തി. 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ഉ​പ​ക​ര​ണ വി​ത​ര​ണ​ത്തി​നും സ്വ​യം തൊ​ഴി​ലി​നു​ള്ള പെ​ട്ടി​ക്ക​ട​ക​ൾ​ക്കും, ഇ​വ​ർ​ക്കു വേ​ണ്ടി പ്ര​ത്യേ​കം ക​ലോ​ൽ​സ​വം ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി​യും പ​ദ്ധ​തി​യി​ൽ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പ്രി​വി​ലേ​ജ് കാ​ർ​ഡ് വി​ത​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ്വ​പ്ന നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ​യ്യ അ​ത്തി​മ​ണ്ണി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ പു​ത്ത​ല​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ, റി​യാ​സ് ചു​ങ്ക​ത്ത​റ, മി​നി അ​നി​ൽ കു​മാ​ർ, മ​റ്റ് അം​ഗ​ങ്ങ​ളാ​യ സി.​കെ. സു​രേ​ഷ്, എം.​കെ. ലെ​നി​ൻ, ഷൗ​ക്ക​ത്ത് കോ​ഴി​ക്കോ​ട​ൻ, സു​ധീ​ർ പു​ന്ന​പ്പാ​ല, ഒ.​ടി. പ്ര​ഭ​വ​തി, കെ. ​സു​മ​തി, റം​ല​ത്ത് പ​റ​ന്പ​ൻ, പി.​സി. ജ​യ​ന്തി, സൂ​സ​മ്മ മ​ത്താ​യി, പ​രി​വാ​ർ ജി​ല്ല കോ​ഒാർഡി​നേ​റ്റ​ർ സി.​ജാ​ഫ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.