50,000 പു​തി​യ പ​ട്ട​യ​ങ്ങ​ൾ മൂ​ന്നു മാ​സ​ത്തി​ന​കം അ​നു​വ​ദി​ക്കും : മ​ന്ത്രി
Saturday, November 23, 2019 12:50 AM IST
മ​ല​പ്പു​റം: ഡി​സം​ബ​ർ മു​ത​ൽ 2020 ഫെ​ബ്രു​വ​രി വ​രെ​യു​ള്ള കാ​ലാ​വ​ധി​ക്കു​ള്ളി​ൽ 50,000 പു​തി​യ പ​ട്ട​യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ആ​രം​ഭി​ച്ച തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും സി​വി​ൽ സ്റ്റേ​ഷ​നി​ലെ പു​തി​യ ബ്ലോ​ക്കി​ന്‍റെ​യും തി​രൂ​ര​ങ്ങാ​ടി ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തി​രൂ​ര​ങ്ങാ​ടി- കൊ​ണ്ടോ​ട്ടി താ​ലൂ​ക്കു​ക​ൾ​ക്കാ​യി നി​ല​വി​ൽ വ​ന്ന തി​രൂ​ര​ങ്ങാ​ടി ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ൽ ഓ​ഫീ​സ് മു​ഖേ​ന ഇ​ക്കാ​ല​യ​ള​വി​ൽ 5,000 പ​ട്ട​യ​ങ്ങ​ൾ അ​നു​വ​ദി​ക്കും. നാ​ലു വ​ർ​ഷ​ത്തി​നി​ടെ ഒ​രു ല​ക്ഷ​ത്തി പ​തി​നൊ​ന്നാ​യി​രം കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കാ​നാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ർ​ഹ​രാ​യ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും പ​ട്ട​യം ന​ൽ​കാ​ൻ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കും. തി​രൂ​ര​ങ്ങാ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ല്ലേ​ജു​ക​ളു​ടെ വി​ഭ​ജ​ന കാ​ര്യ​ത്തി​ൽ സാ​ധ്യ​ത പ​രി​ശോ​ധി​ക്കും. വ​ർ​ഷ​ങ്ങ​ളാ​യി ഭൂ​മി കൈ​വ​ശം വ​ച്ചു വ​രു​ന്ന​വ​ർ​ക്ക് സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ​ട്ട​യം വൈ​കി​പ്പി​ക്ക​രു​തെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന കേ​സു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി തീ​ർ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്നും അ​തേ സ​മീ​പ​നം തു​ട​രു​മെന്നും മന്ത്രി പറഞ്ഞു.
പി.​കെ അ​ബ്ദു​റ​ബ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിച്ചു. എ​ഡി​എം എ​ൻ.​എം. മെ​ഹ​റ​ലി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എം​എ​ൽ​എ​മാ​രാ​യ പി.​അ​ബ്ദു​ൾ ഹ​മീ​ദ്, ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ സി.​എ ല​ത, വി​വി​ധ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​അ​ബ്ദു​ൾ ക​ലാം, അ​ബ്ദു​ൾ​ഹ​ഖ് ചാ​ക്കീ​രി, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ കെ.​ടി റ​ഹീ​ദ, വി.​വി ജ​മീ​ല, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എം.​അ​ബ്ദു​റ​ഹ്മാ​ൻ​കു​ട്ടി, തി​രൂ​ർ ആ​ർ​ഡി​ഒ പി.​അ​ബ്ദു​സ​മ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് സ്വാ​ഗ​ത​വും തി​രൂ​ര​ങ്ങാ​ടി ത​ഹ​സി​ൽ​ദാ​ർ എം.​എ​സ് ഷാ​ജു ന​ന്ദി​യും പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 40 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ താ​ഴ​ത്തെ നി​ല ന​വീ​ക​രി​ച്ച് തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ഓ​ഫീ​സി​നാ​യി സ​ജ്ജീ​ക​രി​ച്ച​ത്. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​ള്ള ഒ​രു കോ​ടി വി​നി​യോ​ഗി​ച്ചാ​യി​രു​ന്നു സി​വി​ൽ സ്റ്റേ​ഷ​നി​ലെ പു​തി​യ ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണം. തി​രൂ​ര​ങ്ങാ​ടി ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ൽ ഓ​ഫീ​സ് സ​ർ​ക്കാ​ർ പു​തു​താ​യി അ​നു​വ​ദി​ച്ച​വ​യി​ൽ സം​സ്ഥാ​ന​ത്ത് ആ​റാ​മ​ത്തേ​തും ജി​ല്ല​യി​ൽ മൂ​ന്നാ​മ​ത്തേ​തു​മാ​ണ്.