പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന ക്യാം​പ് തു​ട​ങ്ങി
Thursday, December 5, 2019 12:36 AM IST
നി​ല​ന്പൂ​ർ: കേ​ര​ള പോ​ലീ​സ് ജ​ന​മൈ​ത്രി സ്ത്രീ ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ന്പാ​ട് സ്പ്രി​ംഗ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു. അ​തി​ക്ര​മ​ങ്ങ​ളി​ൽ നി​ന്ന് പെ​ട്ടെ​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​വ​ശ്യ​മാ​യ വി​ദ്യ​ക​ൾ, നി​യ​മ അ​വ​ബോ​ധം, വ്യ​ക്തി​ത്വ വി​ക​സ​നം, ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്ത​ൽ, ഫി​സി​ക്ക​ൽ ഫി​റ്റ്ന​സ് ട്രെ​യി​നിം​ഗ്് എ​ന്നി​വ​യി​ലാ​ണ് പ​രി​ശീ​ല​നം.

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി നി​ല​ന്പൂ​ർ പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​ൻ.​പാ​ത്തു​മ്മ​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വഹിച്ചു. മ​ഞ്ചേ​രി ട്രാ​ഫി​ക് ഹെ​ഡ് പോ​ലീ​സ് പൗ​ലോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച വ​നി​താ പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​വ​ത്സ​ല, വി.​ജെ.​സോ​ണി​യ, പി.​ഗീ​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം. സ്കൂ​ൾ മാ​നേ​ജി​ംഗ് ഡ​യ​റ​ക്ട​ർ ഷ​ജ്ന സി​യാ​ദ്, സ്പ്രി​ംഗ്സ് ഫാ​മി​ലി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഉ​സ്മാ​ൻ, മ​ദ​ർ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഷ​ഫ്ന, സ്കൂ​ൾ പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​ടി.​മ​ൻ​സൂ​ർ, ശോ​ഭ ജി.​നാ​യ​ർ, ചി​ത്ര സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​ന്പ് വ്യാ​ഴാ​ഴ്ച​തസ​മാ​പി​ക്കും.