മി​ൽ​ക്ക് പ്ലാ​ന്‍റി​നെ​തി​രേ നാ​ട്ടു​കാ​ർ
Friday, December 6, 2019 12:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ൽ ഒ​ട​മ​ല റോ​ഡി​ൽ നാ​ല് വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​റ​ൽ മി​ൽ​ക്ക് പ്ലാ​ന്‍റ് യാ​തൊ​രു മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. പ്ലാ​ന്‍റി​ൽ നി​ന്നു മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്കും സ​മീ​പ​ത്തെ ആ​ൾ​താ​മ​സ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​മാ​ണ് ഒ​ഴു​ക്കി​വി​ടു​ന്ന​തെ​ന്നും അ​തു​മൂ​ലം സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള 60ഓ​ളം വ​രു​ന്ന വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ലെ ജ​ലം ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
പ്ലാ​ന്‍റി​ൽ നി​ന്നു​ള്ള മാ​ലി​ന്യം മൂ​ലം കു​ട്ടി​ക​ൾ​ക്ക് ത്വ​ക്ക് സ​ന്പ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളും ആ​സ്ത്മ പോ​ലു​ള്ള രോ​ഗ​ങ്ങ​ളും പി​ടി​പെ​ട്ടി​ട്ടു​ണ്ടെ​ന്നും സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ, ഈ ​അ​വ​സ്ഥ ചൂ​ണ്ടി കാ​ണി​ച്ച് നാ​ലു​വ​ർ​ഷ​മാ​യി പ​രാ​തി ന​ൽ​കി​യി​ട്ടും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ത്ത അ​ധി​കൃ​ത​ർ പ്ലാ​ന്‍റ് ന​ട​ത്തി​പ്പു​കാ​ർ​ക്ക് വേ​ണ്ട ഒ​ത്താ​ശ​ക​ൾ ചെ​യ്യു​ക​യും ത​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കൂ​ടെ​ക്കൂ​ട്ടാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.
ക​ഴി​ഞ്ഞ വ​ർ​ഷം താ​ൽ​ക്കാ​ലി​ക​മാ​യി പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കാ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ്ക​ള​ക്ട​ർ ഉ​ത്ത​ര​വ് ന​ൽ​കി​യെ​ങ്കി​ലും അ​തു​മു​ണ്ടാ​യി​ല്ല. രാ​ഷ്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് അ​ധി​കൃ​ത​ർ പ്ലാ​ന്‍റ് ന​ട​ത്തി​പ്പു​മാ​യി വീ​ണ്ടും മു​ന്നോ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു.
ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ നാ​ല്, അ​ഞ്ച് വാ​ർ​ഡു​ക​ളി​ലു​ള്ള ജ​ന​ങ്ങ​ളാ​ണ് പ്ലാ​ന്‍റ് മൂ​ലം ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. നാ​ല് സെ​ന്‍റ് സ്ഥ​ല​ത്ത് നി​ല​കൊ​ള്ളു​ന്ന പ്ലാ​ന്‍റി​ൽ നി​ന്നും 4000ലി​റ്റ​ർ പാ​ലാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.
ഇ​തു​മൂ​ലം ജ​ല​സ്രോ​ത​സു​ക​ളി​ൽ വ​രെ പാ​ലി​ന്‍റെ ഗ​ന്ധ​മെ​ത്തി മ​ലി​ന​മാ​കു​ന്ന​തു​മൂ​ലം ചി​ല കു​ടും​ബ​ങ്ങ​ൾ ഇ​വി​ടെ​നി​ന്നും താ​മ​സം മാ​റി​യ​താ​യും ഇ​വ​ർ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി.​കെ.​മു​ഹ​മ്മ​ദാ​ലി, മു​ജീ​ബ്റ​ഹ്മാ​ൻ, സി.​കെ.​റം​ഷീ​ന, സി.​കെ.​ബ​ഷീ​ർ, ത​സ്നീം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

.