കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടയാ​ൾ​ക്കു പ​ണം സ്വ​രൂ​പി​ച്ചു ന​ൽ​കി ഷ​ഹാ​ന ഷെ​റി​ൻ
Saturday, December 7, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​ത്തി​ൽ ഭി​ക്ഷ യാ​ചി​ക്കു​ക​യാ​യി​രു​ന്ന കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​യാ​ളെ സ​ഹാ​യി​ക്കാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി മാ​തൃ​ക​യാ​യി. ആ​ന​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി ഷ​ഹാ​ന ഷെ​റി​ൻ ആ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​ല്ലാം മാ​തൃ​ക​യാ​യ​ത്. സ്കൂ​ൾ വി​ട്ടു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഷ​ഹാ​ന, പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​ത്തി​ൽ യാ​ചകനെ ക​ണ്ട​തോ​ടെ ആ​ളു​ക​ളില്‌ നിന്ന് പ​ണം സ്വ​രൂ​പി​ച്ച് അ​ദ്ദേ​ഹ​ത്തി​നു കൈ​മാ​റി.
ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ൾ വി​ട്ടു ചെ​റു​ക​ര​യി​ലെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ഴാ​ണ് കോ​ട​തി​പ്പ​ടി​യി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ഭി​ക്ഷ​യാ​ചി​ക്കു​ന്ന ആ​ളെ ഷ​ഹാ​ന ഷെ​റി​ൻ ക​ണ്ട​ത്.
അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​ൻ തെ​രു​വി​ൽ യു​വാ​ക്ക​ളോ​ട് ഡാ​ൻ​സ് ക​ളി​പ്പി​ച്ച് പ​ണം സ്വ​രൂ​പി​ക്കാ​ൻ ഷ​ഹാ​ന ശ്ര​മി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഒ​രു യു​വാ​വി​ന്‍റെ തൊ​പ്പി വാ​ങ്ങി യാ​ത്ര​ക്കാ​രിന്‌ നിന്ന് ഷ​ഹാ​ന പണം സ്വരൂപിക്കുകയായിരുന്നു.
ഒ​രു സ്ത്രീ ​സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഇ​തു പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് ഷ​ഹാ​ന​യു​ടെ സ​ൽ​പ്ര​വൃ​ത്തി പു​റ​ത്ത​റി​ഞ്ഞ​ത്. ചെ​റു​ക​ര പാ​റ​ക്ക​ൽ​മു​ക്ക് ചോ​ല​ക്ക​ൽ അ​ബ്ദു​റ​ഹ്മാ​ന്‍റെ​യും സെ​ലീ​ന​യു​ടെ​യും മ​ക​ളാ​ണ് ഷ​ഹാ​ന ഷെ​റി​ൻ. ഷ​ഹാ​ന​യെ സ്കൂ​ൾ അ​ധി​കൃ​ത​ർ അ​നു​മോ​ദി​ച്ചു.