സ്നേ​ഹ​സം​ഗ​മം ഇ​ന്ന്
Saturday, December 7, 2019 11:29 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ദീ​ർ​ഘ​കാ​ല​രോ​ഗ​ങ്ങ​ളു​ള്ള കു​ഞ്ഞു​ങ്ങ​ളെ സ​ഹാ​യി​ക്കാ​നും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സൊ​ല​സ് സം​ഘ​ട​ന​യു​ടെ വോ​ള​ണ്ടി​യ​ർ​മാ​രും സൊ​ല​സി​ലേ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​വ​രും ജി​ല്ല​യി​ൽ ഒ​ത്തു​ചേ​രു​ന്ന സ്നേ​ഹ​സം​ഗ​മം ഇ​ന്ന് ഐ​എം​എ ഹാ​ളി​ൽ ന​ട​ക്കും. പെ​രി​ന്ത​ൽ​മ​ണ്ണ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്യും.
സൊ​ല​സ് സം​ഘ​ട​ന 13 കൊ​ല്ല​മാ​യി തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. മ​ല​പ്പു​റം, കൊ​ല്ലം, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ സൊ​ല​യു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പി​ച്ചു​കി​ട​ക്കു​ന്നു.