സ്കൂ​ൾ പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ്: ജ​സ്റ്റി​ൻ സ്റ്റീ​ഫ​നു റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം
Tuesday, December 10, 2019 1:07 AM IST
വെ​ള്ള​മു​ണ്ട: ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ത​രു​വ​ണ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ്ടു വി​ദ്യാ​ർ​ഥി ജ​സ്റ്റി​ൻ സ്റ്റീ​ഫ​ൻ റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണ്ണം നേ​ടി.
83 കി​ലോ​ഗ്രാം​വി​ഭാ​ഗ​ത്തി​ലാ​ണ് ജ​സ്റ്റി​ൻ റി​ക്കാ​ർ​ഡ് തി​രു​ത്തി​യ​ത്. മൂ​ന്ന് വി​ഭാ​ഗ​ത്തി​ലാ​യി 505 കി​ലോ​ഗ്രാം ഭാ​രം ഉ​യ​ർ​ത്തി​യാ​ണ് സ്റ്റീ​ഫ​ൻ ഒ​ന്നാ​മ​തെ​ത്തി​യ​ത്.
ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് കാ​യി​കാ​ധ്യാ​പി​ക പി.​പി. മേ​ഴ്സി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ജ​സ്റ്റി​ൻ പ​വ​ർ ലി​ഫ്റ്റിം​ഗ് പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്.
അ​ടു​ത്ത​മാ​സം മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജ​സ്റ്റി​ൻ കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യും.