കോ​ട്ട​ക്കു​ന്നി​ൽ മ​ല​ബാ​ർ കാ​ർ​ണി​വ​ൽ
Friday, December 13, 2019 12:07 AM IST
മ​ല​പ്പു​റം: ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ലും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന മ​ല​ബാ​ർ കാ​ർ​ണി​വ​ലി​ൽ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യ​വ​സാ​യ പ്ര​ദ​ർ​ശ​ന വി​പ​ണനമേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു. കോ​ട്ട​ക്കു​ന്ന് ടൂ​റി​സം പാ​ർ​ക്കി​ൽ 28 മു​ത​ൽ 2020 ജ​നു​വ​രി അ​ഞ്ചു​വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ വ്യ​വ​സാ​യ സം​രം​ഭ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി പ​ങ്കെ​ടു​ക്കാം. ജി​ല്ല​യി​ലെ സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യ സം​രം​ഭ​ക​ർ​ക്കാ​ണ് അ​വ​സ​രം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​വ​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 25 യൂ​ണി​റ്റു​ക​ൾ​ക്കാ​ണ് അ​വ​സ​ര​മു​ള്ള​ത്. ഫോ​ണ്‍-0483-2737405.