യൂ​ത്ത്‌ലീ​ഗ് സ​മ്മേ​ള​നം
Saturday, December 14, 2019 12:10 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: രാ​ജ്യ​ത്ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ മു​സ്ലിം ലീ​ഗ് ര​ക്ഷാ ക​വ​ച​മാ​കു​മെ​ന്നു മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ്. നേ​രി​നാ​യി സം​ഘ​ടി​ക്കു​ക, നീ​തി​ക്കാ​യി പോ​രാ​ടു​ക എ​ന്ന പ്ര​മേ​യ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം മു​സ്്ലിം യൂ​ത്ത്‌ലീ​ഗ് സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി.​എ​ച്ച് സൗ​ധ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് ന​ഹാ​സ് പാ​റ​ക്ക​ൽ പ​താ​ക​യു​യ​ർ​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി നൗ​ഷാ​ദ​ലി, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി ഫാ​റൂ​ഖ്, പി.​പി സ​ക്കീ​ർ ഹു​സൈ​ൻ, നൗ​ഷാ​ദ് പു​ളി​ക്ക​ൽ, സി​ദീ​ഖ് വാ​ഫി, വി.​ടി ഷ​രീ​ഫ്, യു.​ടി മു​ൻ​ഷി​ർ, സ​ക്കീ​ർ മാ​ണ്ണാ​ർ​മ​ല, മൊ​യ്തീ​ൻ​കു​ട്ടി തോ​ര​പ്പ, ശ​ഫീ​ഖ് തോ​ര​പ്പ, മു​സ്തഫ കു​ന്ന​പ്പ​ള്ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.