ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ​തിരേ വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ
Saturday, December 14, 2019 12:11 AM IST
നി​ല​ന്പൂ​ർ: സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്നി​ൽ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്തി. അ​ട്ട​പ്പാ​ടി അ​ഗ​ളി ഭൂ​തി​വ​ഴി കോ​ള​നി​യി​ലെ വി​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ ത​ങ്ങ​ളു​ടെ പ​ണം ത​ട്ടി​യെ​ടു​ത്തു​വെ​ന്ന ആ​ദി​വാ​സി​ക​ളു​ടെ കേ​സി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സി​പി​ഐ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.
ആ​ധാ​ർ കാ​ർ​ഡ് ലി​ങ്ക് ചെ​യ്യാ​ൻ എ​ന്ന പേ​രി​ൽ ത​ങ്ങ​ളു​ടെ പ​ണം സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്കു സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാം​ഗ​വു​മാ​യ പി.​എം. ബ​ഷീ​ർ മാ​റ്റി​യെ​ന്ന പ​രാ​തി​യി​ൽ ബ​ഷീ​ർ പ്ര​തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ഷ്ട്രീ​യ വി​ശ​ദി​ക​ര​ണ യോ​ഗം ന​ട​ത്തി​യ​ത്.
ബ​ഷീ​റി​നെ കു​ടു​ക്കാ​ൻ പോ​ലീ​സ് ഒ​ത്തു​ക​ളി​ച്ചു​വെ​ന്നും അ​തി​നു ചി​ല​രു​ടെ ഒ​ത്താ​ശ​യു​ണ്ടാ​യി എ​ന്നും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​പി. സു​നീ​ർ പ​റ​ഞ്ഞു.
നി​ല​ന്പൂ​രി​ൽ അ​ഴി​മ​തി​ക്കെ​തി​രെ പോ​രാ​ടു​ന്ന സി​പി​ഐ​യെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഈ ​കേ​സി​നു പി​ന്നി​ലു​ള്ള​ത്. ചി​ല മാ​ധ്യ​മ​ങ്ങ​ൾ ഇ​തു ഏ​റ്റു​പി​ടി​ച്ച് കൂ​ലി എ​ഴു​ത്തു​കാ​രാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സി​പി​ഐ​യി​ൽ വി​ഭാ​ഗീ​യ​ത ഉ​ണ്ടെ​ന്ന പ്ര​ചാ​ര​ണം ചി​ല​ർ ന​ട​ത്തു​ക​യാ​ണ്. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച സു​നീ​ർ, ഭ​ര​ണം ഉ​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും സി​പി​ഐ​ക്ക് ഒ​രേ ന​യ​മാ​ണെ​ന്നു പ​റ​ഞ്ഞു.
എം​പി എ​ന്ന നി​ല​യി​ൽ രാ​ഹു​ൽ ഗാ​ന്ധി പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. അ​ട്ട​പ്പാ​ടി സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടാ​ൽ ബ​ഷീ​റി​നെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം. ​മു​ജീ​ബ് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. കൃ​ഷ്ണ​ദാ​സ്, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ. ​പ്ര​ഭാ​ക​ര​ൻ, നി​ല​ന്പൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ. ​മ​നോ​ജ്, പി.​എം. ബ​ഷീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.