മ​ല​പ്പു​റം എം​എ​സ്പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​മി​നു സ്വീ​ക​ര​ണം ന​ൽ​കി
Friday, January 17, 2020 12:31 AM IST
മ​ല​പ്പു​റം: മും​ബൈ​യി​ൽ ന​ട​ന്ന റി​ല​യ​ൻ​സ് ക​പ്പ് ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച മ​ല​പ്പു​റം എം​എ​സ്പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​മി​നു ജി​ല്ല​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് മ​ന്ത്രി കെ.​ടി ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫു​ട്ബോ​ളി​ൽ മ​ല​പ്പു​റം ജി​ല്ല മ​റ്റു ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് എ​ന്നും വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഫു​ട്ബോ​ളി​ൽ മ​ല​പ്പു​റ​ത്തി​ന്‍റെ ഖ്യാ​തി തു​ട​രു​മെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് എം​എ​സ്പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ഈ ​നേ​ട്ട​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിച്ചു. ടീം ​അം​ഗ​ങ്ങ​ളെ​യും പ​രി​ശീ​ല​ക​രെ​യും മ​ന്ത്രി വേ​ദി​യി​ൽ അ​ഭി​ന​ന്ദി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​എ​ച്ച് ജ​മീ​ല, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എ.​ശ്രീ​കു​മാ​ർ, സ്കൂ​ൾ അ​ധി​കൃ​ത​ർ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.